JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0
കോഴിക്കോട്: മാ-സാ-സോ കൊണ്ട് പ്രവേശനോത്സവം വേറിട്ടതാക്കി കോഴിക്കോട് രാമകൃഷ്ണ മിഷൻ ഹയർ സെക്കൻഡറി സ്കൂൾ. കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ വിദ്യാർത്ഥികളും അധ്യാപകരും കൈക്കൊള്ളേണ്ട കാര്യങ്ങളാണ് ‘മാ-സാ-സോ’യിലൂടെ കുട്ടികൾ പറഞ്ഞത്. ഇനി മാ-സാ-സോ എന്താണെന്ന് പറയാം. കളിയും കാര്യവും ചേർത്ത് കുട്ടികൾ ഒരുക്കിയ മൈം ആണ് മാ-സാ-സോ. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾ സ്കൂളിൽ അവതരിപ്പിച്ച പ്രത്യേക ഐറ്റം. കോവിഡ് പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് മൈം അവതരിപ്പിച്ചത്. മാസ്ക്ക്, സാനിറ്റൈസർ, സോഷ്യൽ ഡിസ്റ്റൻസ് എന്നീ വാക്കുകളുടെ ആദ്യത്തെ അക്ഷരങ്ങൾ ചേർത്താണ് ‘മാ-സാ-സോ’ എന്ന് പേരിട്ടത്. കുട്ടികളും അധ്യാപകരും ക്ലാസിൽ പാലിക്കേണ്ട ചിട്ടകളും, പരസ്പരം ഇടപഴകുമ്പോൾ പുലർത്തേണ്ട മുൻകരുതലുകളും കുട്ടികൾ അവതരിപ്പിച്ചു.

പത്താം ക്ലാസിലെ വിദ്യാർത്ഥികളാണ് 4 മിനിറ്റ് ദൈർഘ്യമുള്ള മൈം രചിച്ച് അവതരിപ്പിച്ചത്. മൈം സംവിധാനം ചെയ്തത് സ്കൂളിലെ മലയാളം അധ്യാപികയായ ടി.പി.ശ്രീവിദ്യയാണ്.
0 Comments