
പാലക്കാട്: ഗവ. പോളിടെക്നിക് കോളേജിൽ ജനറല്‍ ഡിപ്പാര്‍ട്മെന്റില്‍ കെമിസ്ട്രി, ഇംഗ്ലീഷ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രഫസറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം, യു.ജി.സി നെറ്റ് എന്നിവയാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 13 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. ഫോണ്‍: 0491-2572640.

0 Comments