വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിദ്യാകിരണം പദ്ധതി തുടങ്ങി: ആദ്യഘട്ടത്തില്‍ നൽകുന്നത് 45313 ലാപ്‍ടോപ്പുകള്‍എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനം: പരിഹാരമാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചുസംസ്ഥാനത്ത് കോളേജുകൾ നാളെമുതൽ: മുഴുവൻ ക്ലാസുകളിലും പഠനംനവംബർ ഒന്നിന് സ്കൂൾതല പ്രവേശനോത്സവം: സ്കൂൾ കവാടത്തിൽ സ്വീകരിക്കണംസ്കൂളിലെ ക്രമീകരണങ്ങൾ 27ന് പൂർത്തിയാക്കണം: മന്ത്രി വി.ശിവൻകുട്ടികാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകളിൽ മാറ്റം: പുതിയ തീയതി ഉടൻകേരള വെറ്ററിനറി സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്ബിഎഡ് പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ്നവംബർ ഒന്നുമുതൽ ഉച്ചഭക്ഷണ വിതരണം ആരംഭിക്കും: നിർദ്ദേശങ്ങൾ പാലിക്കണംസ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്‌സ്
[wpseo_breadcrumb]

വിദ്യാർത്ഥികൾക്ക് സംസ്ഥാനതല ക്വിസ് മൽസരം: ഒന്നാംസമ്മാനം 10,000 രൂപ

Published on : October 05 - 2021 | 11:08 pm

തിരുവനന്തപുരം: ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കേരള ഖാദിഗ്രാമ വ്യവസായ ബോർഡ് ‘യജ്ഞം 2021’ എന്ന പേരിൽ സംസ്ഥാനതല ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. 70 ശതമാനം പൊതു വിജ്ഞാനവും 30 ശതമാനം ഗാന്ധിജിയും ഖാദിയും ഇന്ത്യൻ സ്വാതന്ത്യസമരവും എന്ന വിഷയത്തിലാണ് ക്വിസ്. കേരളത്തിലെ സർക്കാർ – എയ്ഡഡ് – അൺഎയ്ഡഡ് സ്‌കൂളിലെ 8 മുതൽ 12 വരെ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് സ്‌കൂൾ അടിസ്ഥാനത്തിൽ ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന മത്സരാർത്ഥികൾ [email protected] അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ ഐ.ഡിയിൽ ഒക്‌ടോബർ 10 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. 12 ന് രാവിലെ 11 ന് സ്‌ക്രീനിങിനുവേണ്ടിയുള്ള ചോദ്യങ്ങളും ഉത്തരക്കടലാസിന്റെ മാതൃകയും നിബന്ധനകളും http://kkvib.org എന്ന ബോർഡിന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്യാം.

ഉത്തരക്കടലാസിൽ വിദ്യാർത്ഥിയുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇമെയിൽ, സ്‌കൂളിന്റെ പേര്, ക്ലാസ്സ് മുതലായവ രേഖപ്പെടുത്തണം. രാവിലെ 11 മുതൽ 11.30 വരെ സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന Online Portal (Google forms) വഴി ഉത്തരം രേഖപ്പെടുത്താവുന്നതാണ്. ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ആറ് പേരെ ഫൈനലിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്യും.
ഒരു സ്‌കൂളിൽ നിന്നും ഒന്നിലധികം മൽസരാർത്ഥികളുണ്ടായാൽ ആദ്യം ഉത്തരം അയയ്ക്കുന്ന വിദ്യാർത്ഥിയെ മാത്രം പരിഗണിക്കും. ഉയർന്ന മാർക്കുകളിൽ ആറാം സ്ഥാനം വരെ ടൈ വന്നാൽ ആദ്യം ഉത്തരം മെയിൽ ചെയ്ത വിദ്യാർത്ഥിയെ പരിഗണിക്കും.
ഫൈനൽ മൽസരം 25 ന് രാവിലെ 11 ന് തിരുവനന്തപുരം വഞ്ചിയൂരിലുള്ള ഖാദി ബോർഡ് ആസ്ഥാന കാര്യാലയത്തിലെ കോൺഫറൻസ് ഹാളിൽ നടത്തും.

ഒന്നാംസമ്മാനം 10,000 രൂപയും രണ്ടാം സമ്മാനം 7,500 രൂപയും മൂന്നാം സമ്മാനം 5,000 രൂപയും നൽകും. കൂടാതെ സർട്ടിഫിക്കറ്റും മെമന്റോയും ഒന്നാം സമ്മാനം നേടുന്ന സ്‌കൂളിന് എവർറോളിംഗ് ട്രോഫിയും സമ്മാനമായി നൽകും. കൂടുതൽ വിവരങ്ങൾ 9946698961 എന്ന നമ്പരിൽ ബന്ധപ്പെടണം.

0 Comments

Related News