വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

കേരള കലാമണ്ഡലം നൽകുന്ന ഫെല്ലോഷിപ്പ്-അവാർഡ്- എൻഡോവ്മെന്റുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

Published on : September 30 - 2021 | 6:36 pm

ചെറുതുരുത്തി: കേരള കലാമണ്ഡലം നൽകിവരുന്ന ഫെല്ലോഷിപ്പ്-അവാർഡ്- എൻഡോവ്മെന്റുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ക്ലാസിക്കൽ കലകളിൽ ദീർഘകാലം പ്രവർത്തിച്ച രണ്ട് കലാകാരൻ /കലാകാരി എന്നിവർക്ക് സമ്മാനിക്കുന്നതാണ് ഫെലോഷിപ്പ്. കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, ചുട്ടി, കൂടിയാട്ടം, മോഹിനിയാട്ടം, തുള്ളൽ, കർണ്ണാടകസംഗീതം, മൃദംഗം, നട്ടുവാങ്കം, പഞ്ചവാദ്യം, കലാഗ്രന്ഥം, ഡോക്യുമെന്ററി, സമഗ്ര സംഭാവന പുരസ്കാരം, യുവ പ്രതിഭ അവാർഡ്, മുകുന്ദ രാജ സ്മൃതി പുരസ്കാരം എന്നിവയാണ് അവാർഡുകൾ. കലാരത്നം, ഡോ. വി എസ് ശർമ എൻഡോവ്മെന്റ്, പൈങ്കുളം രാമചാക്യാർ പുരസ്കാരം, വടക്കൻ കണ്ണൻ നായർ പുരസ്കാരം, ദിവാകരൻ നായർ സ്മാരക സൗഗന്ധിക പുരസ്കാരം, ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്മെന്റ് എന്നിവയാണ് എൻഡോവ്മെന്റുകളുടെ പട്ടിക. കലാപ്രയോക്താക്കൾ, സഹൃദയർ, സംഘടനകൾ എന്നിവർക്ക് അപേക്ഷ/ നാമനിർദ്ദേശം നൽകാം. അപേക്ഷകൾ ഒക്ടോബർ 10ന് വൈകീട്ട് അഞ്ച് മണിക്കകം രജിസ്ട്രാർ, കേരള കലാമണ്ഡലം കല്പിത സർവകലാശാല, വള്ളത്തോൾ നഗർ, ചെറുതുരുത്തി, തൃശ്ശൂർ-679531 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. നിയമാവലി സംബന്ധിച്ച വിവരങ്ങൾ http://kalamandalam.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

0 Comments

Related NewsRelated News