വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലാറ്ററൽ എൻട്രി

Published on : September 21 - 2021 | 7:14 am


തൃശൂർ: ലാറ്ററൽ എൻട്രി പ്രവേശനത്തിനായി തൃശ്ശൂർ ജില്ലാ ഡിപ്ലോമ ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഓപ്ഷൻ നൽകിയിട്ടുള്ളതുമായ വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൗൺസലിംഗിന് എത്തണം. ഐ.ടി.ഐ – കെ.ജി.സി.ഇ വിഭാഗത്തിൽ 23ന് രാവിലെ ഒമ്പത് മുതൽ 10 വരെ സിവിൽ എൻജിനിയറിങ് ഒന്ന് മുതൽ 15 വരെ റാങ്കുകാരും, മെക്കാനിക്കൽ എൻജിനിയറിങ് ഒന്ന് മുതൽ 51 വരെയും ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ഒന്ന് മുതൽ 91 വരെയും ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് ഒന്ന് മുതൽ 180 വരെയും കമ്പ്യൂട്ടർ എൻജിനിയറിങ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും എത്തണം.

എച്ച്.എസ്.ഇ/വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 23ന് രാവിലെ 10 മുതൽ 11 വരെ ജനറൽ, ഈഴവ, മുസ്ലിം ഉൾപ്പെടെയുള്ള എല്ലാ വിഭാഗക്കാരും ഒന്ന് മുതൽ 50 വരെ റാങ്കും, എസ്.സി ഒന്ന് മുതൽ 110 വരെയും ഇ.ഡബ്യൂ.എസ് ഒന്ന് മുതൽ 70 വരെയും എൽ.എ ഒന്ന് മുതൽ 225 വരെയും ബി.എച്ച് ഒന്ന് മുതൽ 90 വരെയും റാങ്കുകാർ എത്തണം. പ്രവേശനം ലഭിക്കുന്നവർ 13,780 രൂപ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേനയും 2,000 രൂപ തുക ആയും ഫീസ് അടയ്ക്കണം. ലിസ്റ്റിൽ ഉൾപ്പെട്ട കോവിഡ് 19 രോഗികൾ/ക്വാറന്റീനിൽ കഴിയുന്നവർ 9048685105, 9447581736 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

0 Comments

Related NewsRelated News