പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

കർണാടകയിൽ 6മുതൽ 8വരെ ക്ലാസുകളും തുറന്നു: ഒന്നുമുതൽ 5വരെ തുറക്കാൻ ആലോചന

Sep 6, 2021 at 1:37 pm

Follow us on

ബംഗളൂരു:കർണാടകയിൽ 6 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്കൂൾ അദ്ധ്യയനം ആരംഭിച്ചു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2ശതമാനത്തിൽ താഴെയുള്ള താലൂക്കുകളിലെ സ്കൂളുകലിലാണ് ഇന്നുമുതൽ പഠനം പുനരാരംഭിച്ചത്. സംസ്ഥാന സാങ്കേതിക ഉപദേശക സമിതിയുടെ അംഗീകാരത്തിന് ശേഷമാണ് സ്കൂളുകൾ വീണ്ടും തുറക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പറഞ്ഞു.

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH

ഈ ക്ലാസുകളിലെ പഠനം സുഗമമായ രീതിയിൽ മുന്നോട്ടുപോവുകയാണെങ്കിൽ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ തുറക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇതേക്കുറിച്ച് വിദഗ്ധസമിതിയുടെ അഭിപ്രായം തേടിയശേഷം മാത്രമായിരിക്കും തീരുമാനമെടുക്കുക. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ സ്കൂൾ പഠനം നേരത്തെ കർണാടകയിൽ പുനരാരംഭിച്ചിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടത്തിയ സന്ദർശനങ്ങളിൽ സ്കൂളുകൾ വീണ്ടും തുറക്കാൻ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

\"\"

മുഴുവൻ സർക്കാർ സംവിധാനങ്ങളും ജില്ലാ ഭരണകൂടങ്ങളും ക്ലാസുകളുടെ സുരക്ഷിതമായ നടത്തിപ്പിനായി വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികൾ മാതാപിതാക്കളിൽ നിന്ന് സമ്മതം വാങ്ങി വേണം സ്കൂളിലെത്താൻ. അല്ലാത്തവർക്ക് ഓൺലൈൻ പഠനം തുടരാം. ഓഫ്‌ലൈൻ ക്ലാസുകൾ നിർബന്ധമല്ല, സ്കൂളുകളിൽ
50 ശതമാനം ഹാജർ മാത്രമേ അനുവദിക്കുന്നുള്ളു. ആഴ്ചയിൽ 5 ദിവസം മാത്രമേ ക്ലാസുകൾ നടക്കൂ എന്നും സർക്കാർ അറിയിച്ചു.

ബാക്കി രണ്ട് ദിവസങ്ങളിൽ സ്കൂളുകളും ക്ലാസ് മുറികളും ശുചീകരിക്കും.

Follow us on

Related News