വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

ജെഎൻയു പ്രവേശനപരീക്ഷ സെപ്റ്റംബർ 20 മുതൽ: അവസാന തിയതി ഇന്ന്

Published on : August 31 - 2021 | 3:30 pm

ന്യൂഡൽഹി: ജവാഹർലാൽ നെഹ്രു സർവകലാശാല (ജെഎൻയു)യിൽ വിവിധ കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷകൾ സെപ്റ്റംബർ 20 മുതൽ 23 വരെ നടത്തും. പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 31 വൈകീട്ട് അഞ്ചുവരെ മാത്രമാണ്. http://jnuexams.nta.ac.in വഴി അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫീസ് 31ന് രാത്രി 11.50 വരെ അടയ്ക്കാം. തെറ്റുകൾ പരിഹരിക്കാൻ സെപ്റ്റംബർ ഒന്നുമുതൽ മൂന്നുവരെ അവസരമുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് പ്രവേശനപരീക്ഷ നടത്തുക..

0 Comments

Related NewsRelated News