ന്യൂഡൽഹി: ജവാഹർലാൽ നെഹ്രു സർവകലാശാല (ജെഎൻയു)യിൽ വിവിധ കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷകൾ സെപ്റ്റംബർ 20 മുതൽ 23 വരെ നടത്തും. പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 31 വൈകീട്ട് അഞ്ചുവരെ മാത്രമാണ്. http://jnuexams.nta.ac.in വഴി അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫീസ് 31ന് രാത്രി 11.50 വരെ അടയ്ക്കാം. തെറ്റുകൾ പരിഹരിക്കാൻ സെപ്റ്റംബർ ഒന്നുമുതൽ മൂന്നുവരെ അവസരമുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആണ് പ്രവേശനപരീക്ഷ നടത്തുക..
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ
തേഞ്ഞിപ്പലം:2024-25 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ...