പ്രധാന വാർത്തകൾ
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരം

കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾ

Apr 25, 2024 at 4:30 pm

Follow us on

തേഞ്ഞിപ്പലം:2024-25 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ ഇന്റഗ്രേറ്റഡ് പി.ജി./ പ്രൊജക്ട് മോഡ് ഡിപ്ലോമ, സര്‍വകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.പി.എഡ്., എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആൻ്റ് യോഗ തെറാപ്പി, എം.എസ് സി. ഫോറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (CUCAT 2024) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മെയ് 12 വരെ നീട്ടി. പ്രവേശന പരീക്ഷ മെയ് 28, 29, 30 തീയതികളില്‍ വിവിധ സെന്ററുകളിലായി നടക്കും. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോണ്‍: 0494 2407016, 2407017.

പരീക്ഷാ അപേക്ഷ
🔵അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (CBCSS & CUCBCSS-UG 2018 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ മെയ് 13 വരെയും 180/- രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 29 മുതൽ വീണ്ടും ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ
🔵ബി.വോക്. റീടെയിൽ മാനേജ്‌മന്റ്, അക്കൗണ്ടിംഗ് ആൻ്റ് ടാക്സേഷൻ, ലോജിസ്റ്റിക്സ് മാനേജ്‌മന്റ്, പ്രൊഫഷണൽ അക്കൗണ്ടിംഗ് ആൻ്റ് ടാക്സേഷൻ, ബാങ്കിംഗ് ഫിനാൻസ് ആൻ്റ് ഇൻഷുറൻസ് സർവീസ് അഞ്ചാം സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകളുടെയും ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകളുടെയും സമയക്രമം വെബ്‌സൈറ്റിൽ.

ബി.വോക്. ഫിഷ് പ്രോസസ്സിംഗ് ടെക്നോളജി അഞ്ചാം സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 29-നും ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ മെയ് രണ്ടിനും തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

സൂക്ഷ്മപരിശോധനാ ഫലം
🔵നാലാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) നവംബർ 2022, ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം
🔵ഒന്നാം വർഷ ബി.എസ് സി. എം.എൽ.ടി., രണ്ടാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോ ബയോളജി, ബി.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ് സി. എം.എൽ.ടി., മൂന്നാം വർഷ ബി.എസ് സി. മെഡിക്കൽ ബയോകെമിസ്ട്രി, ബി.എസ് സി. എം.എൽ.ടി. നാലാം വർഷ ബി.എസ് സി. എം.എൽ.ടി. ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ് (CBCSS-PG) നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News