പ്രധാന വാർത്തകൾ
കാലിക്കറ്റിൽ നാലുവർഷ ബിരുദം: ജൂൺ ഒന്നുവരെ അപേക്ഷിക്കാംവിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധം: എംഎസ്എഫ് സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍ഹയര്‍സെക്കന്‍ററി ജേണലിസം അധ്യാപകരുടെ സംസ്ഥാന സമ്മേളനം നാളെ തിരൂരിൽഹയർസെക്കൻഡറി സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കാൻ ഉള്ളത് 389 അധ്യാപകർ മാത്രം: മന്ത്രി വി.ശിവൻകുട്ടിസവിശേഷ വിദ്യാലയ പാഠ്യപദ്ധതിയിൽ തൊഴിൽലധിഷ്ഠിത വിദ്യാഭ്യാസത്തിന് പരിഗണന നൽകും: വി.ശിവൻകുട്ടികാലിക്കറ്റ്‌ സർവകലാശാല ഇന്ന് പ്രസിദ്ധീകരിച്ച പരീക്ഷാഫലങ്ങൾസ്കൂളുകൾ പാഠപുസ്തകങ്ങൾ കൈപ്പറ്റണം: കർശന നിർദേശംനാലുവർഷ ബിരുദം: താല്പര്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരംപുതിയ അധ്യയന വർഷം: കെട്ടിട, വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ നൽകാൻ കാലതാമസം വരുത്തരുത്കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷാഫലം: 82.40 ശതമാനം വിജയം

സ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനം

Apr 24, 2024 at 6:00 am

Follow us on

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ (എഐ) സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ അധ്യാപകർക്ക് മെയ് 2മുതൽ പരിശീലനം നൽകും. സെക്കൻഡറി തലം മുതലുള്ള അധ്യാപകർക്കാണ് കൈറ്റിന്റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം നൽകുന്നത്. ഇതിനുള്ള ക്ലാസുകൾ മെയ് 2 മുതൽ ആരംഭിക്കും. 8 മുതൽ 12 ക്ലാസുകളിൽ പഠിപ്പിക്കുന്ന 80,000 അധ്യാപകർക്ക് 2024 ആഗസ്റ്റ് മാസത്തോടെ എഐ പരിശീലനം പൂർത്തിയാക്കും. ലാപ്ടോപ്പും സ്മ‌ാർട്ട് ഫോണും ഉപയോഗിച്ചാണ് അധ്യാപകർ 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായി പരിശീലനത്തിൽ പങ്കെടുക്കേണ്ടത്. എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ സ്വകാര്യത ഉറപ്പാക്കാൻ അധ്യാപകർക്ക് കൈറ്റ്’ നൽകിയ ജി-സ്യൂട്ട് അക്കൗണ്ടുകൾ ഉപയോഗിക്കണം. കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിർദേശിക്കുന്ന എഐ ടൂകളായിരിക്കും അതത് സമയങ്ങൾ പരിശീലനത്തിന് ഉപയോഗിക്കുന്നത്.

ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തിൽ പഠന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്സു‌കൾ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും ഈ പരിശീലനം വഴി അധ്യാപകർക്ക് അവസരം നൽകും. എഐ ഉപയോഗിച്ച് ഡോക്യുമെന്റുകളെ (പി.ഡി.എഫ്, ചിത്രം, വീഡിയോ ഉൾപ്പെടെ) ലളിതമായ ഭാഷയിൽ മാറ്റാനും ആശയം ചോരാതെ ഉള്ളടക്കം സംഗ്രഹിക്കാനും പുതിയവ തയ്യാറാക്കാനും സഹായകമാകുന്ന ‘സമ്മറൈസേഷൻ’ (Summarisation) സങ്കേതങ്ങൾ ആണ് ആദ്യഭാഗത്ത്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ തയ്യാറാക്കാനും, എഡിറ്റ് ചെയ്യാനും അവയെ കാർട്ടൂണുകൾ, പെയിന്റിങ്ങുകൾ എന്നിങ്ങനെ മാറ്റാനും, ചിത്രങ്ങളോടൊപ്പം ഉള്ളടക്കം കൂട്ടിച്ചേർക്കാനും കഴിയുന്ന ‘ഇമേജ് ജനറേഷൻ’ ആണ് രണ്ടാം ഭാഗം. എ.ഐ. ടൂളുകൾ ഉപയോഗിക്കുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട പ്രോംപ്റ്റുകൾ കൃത്യമായി നൽകാൻ സഹായിക്കുന്ന ‘പ്രോംപ്റ്റ് എഞ്ചിനീയറിംഗ്’ ആണ് പരിശീലനത്തിൻ്റെ മൂന്നാം ഭാഗം. നിർമിത ബുദ്ധിയുടെ ഉപയോക്താക്കൾ മാത്രമല്ല അവ പ്രോഗ്രാം വഴി എങ്ങനെ തയ്യാറാക്കുന്നു എന്ന് സ്വയം പരിശീലിക്കാൻ അധ്യാപകർക്ക് അവസരം നൽകുന്ന ‘മെഷീൻ ലേണിംഗ്’ ആണ് അടുത്ത ഭാഗത്ത് ഉണ്ടാകുക. എഐ ഉപയോഗിച്ച് പ്രസൻ്റേഷനുകൾ, അനിമേഷനുകൾ തുടങ്ങിയവ തയ്യാറാക്കാനും ലിസ്റ്റുകൾ, പട്ടികകൾ, ഗ്രാഫുകൾ, ചാർട്ടുകൾ തുടങ്ങിയവ നമ്മുടെ ആവശ്യത്തിനനുസരിച്ച് നിർമിക്കാനും, കസ്റ്റമൈസ് ചെയ്യാനും അഞ്ചാം ഭാഗത്തും പരിചയപ്പെടുന്നു. ആറാം ഭാഗം മൂല്യ നിർണയത്തിന് എഐ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ്. അധ്യാപകർക്ക് യൂണിറ്റ് ടെസ്റ്റുകൾ മുതൽ വിവിധ ചോദ്യമാതൃകകൾ തയ്യാറാക്കാൻ ഇതിലൂടെ അവസരം ലഭിക്കും. 180 മാസ്റ്റർ ട്രെയിനർമാർക്ക് ഒരു മാസത്തെ പരിശീലനം കൈറ്റ് നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്.

Follow us on

Related News