ഐഎച്ച്ആര്‍ഡി സ്കൂൾ പ്ലസ് വണ്‍ പ്രവേശനം: ഓഗസ്റ്റ് 12വരെ സമയം

Jul 29, 2021 at 8:21 am

Follow us on

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിനു കീഴിലുള്ള ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സ്കൂളുകളിൽ നേരിട്ടോ ihrd.kerala.gov.in/thss വഴി ഓൺലൈൻ ആയോ അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 12 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം.

\"\"


ഓൺലൈനായി അപേക്ഷകർ വെബ്സൈറ്റിൽനിന്ന് പൂർണമായ അപേക്ഷ ഡൗൺലോഡ് ചെയ്തു സൂക്ഷിക്കണം. ഈ അപേക്ഷയും അനുബന്ധരേഖകളും 100 രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം (എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക് 50 രൂപ) ഓഗസ്റ്റ് 17ന് വൈകീട്ട് 3ന് മുൻപ് അതത് സ്കൂളുകളിൽ എത്തിക്കണം.

\"\"

സംസ്ഥാനത്തെ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകൾ ഇവയാണ് മുട്ടട (തിരുവനന്തപുരം: 0471-2543888, 8547006804), അടൂർ (പത്തനംതിട്ട: 04734- 224078, 8547005020), ചേർത്തല (ആലപ്പുഴ: 0478 2552828, 8547005030), മല്ലപ്പള്ളി (പത്തനംതിട്ട: 0469 -2680574, 8547005010), പുതുപ്പള്ളി (കോട്ടയം: 0481-2351485, 8547005013), പീരുമേട് (ഇടുക്കി: 04869-232899, 8547005011), മുട്ടം (തൊടുപുഴ: 04862-255755, 8547005014), കലൂർ (എറണാകുളം: 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം: 0484-2604116, 8547005015),

ആലുവ (എറണാകുളം: 0484 2623573, 8547005028), വരടിയം (തൃശ്ശൂർ: 0487 2214773, 8547005022), വാഴക്കാട് (മലപ്പുറം: 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം: 0494-2681498, 8547005012), പെരിന്തൽമണ്ണ (മലപ്പുറം: 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്: 0495 2721070, 8547005031). വിവരങ്ങൾക്ക്: email: ihrd.itd@gmail.com

\"\"

Follow us on

Related News