വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : July 22 - 2021 | 1:57 pm

തിരുവനന്തപുരം: ഓഗസ്റ്റ് 4ന് അവസാനിക്കുന്ന പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിനൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഒട്ടേറെപേർ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടും സർക്കാറിന്റെ അലംഭാവത്തെ തുടർന്ന് നിയമനം ലഭിക്കാത്ത സാഹചര്യമാണ് നിലവിലെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

അടുത്തമാസം നാലിന് റദ്ദാക്കുന്ന 493 റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസം നീട്ടണം എന്നാണ് പ്രതിപക്ഷനേതാവ് നിയമസഭയിൽ ആവശ്യപ്പെട്ടത്. എന്നാൽ ലഭ്യമായ എല്ലാ ഒഴിവുകളിലും നിലവിലെ പട്ടികയിൽ നിന്ന് നിയമനം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നിലവിലുള്ള ഒഴിവുകൾ റിപ്പോര്ട്ട് ചെയ്യാതിരിക്കുകയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകുക എന്നതും സർക്കാരിന്റെ നയമല്ല. റാങ്ക് ലിസ്റ്റിൽ നിന്ന് മുഴുവൻ ഒഴിവുകളിലും നിയമനം നടത്താൻ സർക്കാർ നടപടി സ്വീകരിച്ച സാഹചര്യത്തിൽ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടിക നീട്ടിനൽകാനുള്ള തടസ്സം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വാർത്താസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ 13 ദിവസം മാത്രം ശേഷിക്കെ ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ഇന്ന് മുതൽ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു.

ENGLISH PLUS https://wa.me/+919895374159

0 Comments

Related News

Common Forms

Common Forms

Related News