തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായ നടപടികൾ പൂർത്തീകരിക്കാൻ അടുത്ത ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. ജില്ലകളിൽ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് തീരുമാനിക്കാൻ ജില്ലാകളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവരുടെ വിപുലമായ യോഗമാണ് ജൂലായ് ആദ്യവാരം മുഖ്യമന്ത്രി വിളിക്കുക.

ഓരോ വിദ്യാലയത്തിലും എത്ര കുട്ടികൾക്ക് പഠനോപകരണങ്ങൾ ആവശ്യമുണ്ട് എന്നതുസംബന്ധിച്ച് അധ്യാപക-രക്ഷാകർതൃ സമിതി വിവരശേഖരണം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ജനപങ്കാളിത്തത്തോടെ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കും.

ENGLISH PLUS https://wa.me/+919895374159
ക്യാമ്പയിനിന്റെ ഭാഗമായി കോമൺ ഗുഡ് ഫണ്ടുള്ള സഹകരണ സ്ഥാപനങ്ങൾ ഡിജിറ്റൽ ഉപകരണങ്ങൾ നൽകും. സഹകരണ ബാങ്കുകൾ പഠനോപകരണങ്ങൾ വാങ്ങാൻ പലിശരഹിത വായ്പ നൽകും.
0 Comments