ENGLISH PLUS https://wa.me/+919895374159
പാലക്കാട്: ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട് ഫോൺ ലൈബ്രറി ഒരുങ്ങി.
64 സ്മാർട്ട് ഫോണുകളാണ് നിലവിൽ ലൈബ്രറിയിൽ ഉള്ളത്. ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട്ട് ഫോൺ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ലൈബ്രറിയിൽനിന്ന് ഫോൺ ലഭ്യമാകും.
ഒരു വർഷത്തെഓൺലൈൻ പഠനത്തിനുശേഷം ഫോൺ കെടുകൂടാതെ തിരിച്ചേൽപ്പിക്കണം. സ്കൂളിലെ അധ്യാപകർ, പി.ടി.എ, പൂർവവിദ്യാർഥികൾ എന്നിവർക്ക് പുറമെ നാട്ടുകാരും ഇതിനായി സാമ്പത്തിക സഹായം ലഭ്യമാക്കി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി ചെയർപേഴ്സൺ ഷാബിറ നിർവഹിച്ചു.
പി.ടി.എ. പ്രസിഡന്റ് എം.എ. നവാബ് അധ്യക്ഷനായി. കപ്പൂർ പഞ്ചായത്ത് പ്രസിഡൻറ് ഷറഫുദ്ധീൻ കളത്തിൽ, പ്രിൻസിപ്പൽ ഷെൽജ, പ്രധാനാധ്യാപിക സുനിത, സ്റ്റാഫ് സെക്രട്ടറി പി.എൻ. ദിവാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആമിനക്കുട്ടി, ജില്ലാപഞ്ചായത്തംഗം ഷാനിബ, ബ്ലോക്ക്പഞ്ചായത്തംഗം കെ.വി. ബാലകൃഷ്ണൻ, എസ്.എം.സി. ചെയർമാൻ അലി കുമരനല്ലൂർ, നാരായണൻകുട്ടി, എം.പി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.