editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷാഫലം, ടൈംടേബിൾ, പ്രൊജക്റ്റ്‌, വാചാ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയുടെ വിവിധ പ്രാക്ടിക്കല്‍ പരീക്ഷകളും പരീക്ഷാഫലങ്ങളുംമുടങ്ങിയ പിജി പഠനം തുടരാൻ അവസരംപരീക്ഷ മാറ്റി, പരീക്ഷാഫലം, വിവിധ പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഫലം വന്നുസഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

‘ഡിവൈസ് ചലഞ്ചുമായി ‘ മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ

Published on : June 19 - 2021 | 1:17 pm

കോഴിക്കോട്: മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത 150 ൽപരം കുട്ടികൾക്കായി ‘ഡിവൈസ് ചലഞ്ച്’. ഈ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ ഡിവൈസുകൾ നൽകാൻ അധ്യാപകരും, ജീവനക്കാരും, പിടിഎയും സംയുക്തമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈസ് ചലഞ്ച്.

രക്ഷിതാക്കളും, പൂർവവിദ്യാർത്ഥികളും, യുവജന സാമൂഹ്യ സാംസ്കാരിക സംഘടനകളും ഇതിനായി വലിയ പിന്തുണയാണ് നൽകുന്നത്. ശരാശരി 12 ലക്ഷം രൂപ വേണ്ടിവരുന്ന ഡിവൈസ് ചാലഞ്ച് പദ്ധതിക്ക് 6 ലക്ഷം രൂപ അധ്യാപക ജീവനക്കാരും, 6 ലക്ഷം രൂപ പിടിഎ യുടെ നേതൃത്വത്തിലും സമാഹരിക്കും.

ENGLISH PLUS https://wa.me/+919895374159

ജൂൺ 25 ന് മുൻപായി ഓൺലൈൻ പഠന സംവിധാനം ആവശ്യമായ മുഴുവൻ കുട്ടികൾക്കും ഡിവൈസുകൾ(സ്മാർട്ട്‌ ഫോൺ, ടാബ്) നൽകുന്നതായിരിക്കും. തുടർന്ന് കുട്ടികളുടെ ആശങ്ക പരിഹരിക്കുന്നതിനും, സംശയ നിവാരണത്തിനുമായി പ്രാദേശികമായി രക്ഷിതാക്കളുടെ കൂട്ടായ്മകൾ രൂപീകരിക്കും. ഒപ്പം ഓരോ പ്രദേശത്തെയും അധ്യാപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും സഹായത്തോടെ കുട്ടികൾക്ക് സഹായകരമാകും വിധം പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും പദ്ധതി തയ്യാറായി വരുന്നു.

അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകളിലെത്തി അന്വേഷണം നടത്തിയ ശേഷമാണ് ഡിവൈസുകൾ നൽകുന്നത്. കോവിഡ് സാഹചര്യം തുടരുകയാണെങ്കിൽ പത്താം ക്ലാസ്സുകാരുടെ ഫോൺ തിരിച്ചുവാങ്ങി അടുത്ത വർഷം പുതിയ വിദ്യാർത്ഥികൾക്ക് നൽകും. ഇതിനായി പുതിയൊരു രജിസ്റ്റർ തയ്യാറാക്കി വയ്ക്കും. ആവശ്യമായ ആപ്പുകൾ മാത്രമേ ഫോണിൽ ഡൗൺലോഡ് ചെയ്യാവൂ. അധ്യാപകരുടെ വീട് കയറിയുള്ള നിരന്തരമായ പരിശോധനയും നടക്കും.

മേമുണ്ട സ്കൂൾ ഡിവൈസ് ചാലഞ്ചിന്റെ ഉദ്ഘാടനം വടകരയിലെ ഹോമിയോ ഡോക്ടറും, രക്ഷിതാവുമായ ഡോ: തോമസ് രണ്ട് മൊബൈൽ ഫോണുകൾ പ്രിൻസിപ്പാൾ പി കെ കൃഷ്ണദാസ് മാഷ്ക്ക് നൽകി നിർവ്വഹിച്ചു. ഡെപ്യൂട്ടി എച്ച്എം പി കെ ജിതേഷ്, സ്റ്റാഫ് സിക്രട്ടറി എ പി രമേശൻ, ഒ കെ ജിഷ, രാഗേഷ് പുറ്റാറത്ത്, എൻ നിധിൻ, ദീപ, പ്രമോദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
കുറ്റ്യാടി എംഎൽഎ ആഹ്വാനം ചെയ്ത് തോടന്നൂർ ബിആർസി നടത്തിയ മെഡിക്കൽ എക്യുപ്മെന്റ് ചാലഞ്ചിൽ മേമുണ്ട സ്കൂൾ സ്റ്റാഫ് അസോസിയേഷൻ ഒരു ലക്ഷം രൂപ നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് മുഴുവൻ അധ്യാപകരും ജീവനക്കാരും ആറ് ദിവസത്തെ ശമ്പളം പന്ത്രണ്ട് ലക്ഷം രൂപ നൽകിയിട്ടുണ്ട്.

കഴിഞ്ഞ അക്കാദമിക്ക് വർഷം ഏകദേശം നൂറ് ഓളം ഡിവൈസുകൾ മൊബൈൽ ഫോണും, ടിവിയും, ടാബുമായി വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. ഇങ്ങനെ എല്ലാ കാലത്തും സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി കടമകൾ നിർവ്വഹിക്കാൻ മേമുണ്ട സ്കൂൾ തയ്യാറായിട്ടുണ്ട്. വടകര താലൂക്കിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുള്ള വിദ്യാലയമാണ് മേമുണ്ട ഹയർസെക്കൻഡറി സ്കൂൾ. ഓൺലൈൻ പഠന സംവിധാനത്തിന് ആവശ്യമായ സൗകര്യമില്ലാത്ത കുട്ടികൾക്ക് അത് സാധ്യമാക്കാൻ കഴിഞ്ഞവർഷം തന്നെ വിപുലമായ ഇടപെടലാണ് ഈ വിദ്യാലയം നടത്തിയത്.

മേമുണ്ട സ്കൂൾ ഡിവൈസ് ചലഞ്ച്

Account Number – 48970100006515
IFSC Code – BARB0VADAKA
Account holder name – Students Welfare Fund Memunda Higher Secondary School

0 Comments

Related News