editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് ആകെ പഠിക്കുന്നത് 46,61,138 കുട്ടികൾവയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ: പ്രതിമാസം 45,000 രൂപഎൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകൾഅഗ്നിവീർ നിയമനം: ഇനിമുതൽ പ്രവേശന പരീക്ഷ ആദ്യംചെങ്ങന്നൂരിൽ നടക്കുന്ന ‘തരംഗ്-23 ദേശീയ ടെക് ഫെസ്റ്റ്’ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തുപോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ഫെബ്രുവരി 28വരെആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്‌സിങ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുസ്‌കോൾ കേരള: സൗജന്യ പഠന സഹായി വിതരണംകാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലം

ജെഇഇ മെയിൻ ഏപ്രിൽ സെഷൻ പരീക്ഷയും മാറ്റണം: ആവശ്യവുമായി വിദ്യാർത്ഥികൾ

Published on : April 16 - 2021 | 1:12 pm

ന്യൂഡൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്ക് മാറ്റിവച്ച സാഹചര്യത്തിൽ ജെഇഇ മെയിൻ ഏപ്രിൽ സെഷൻ പരീക്ഷയും മാറ്റണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ. ജെഇഇ മെയിൻ ഏപ്രിൽ 27 മുതൽ 30 വരെയാണ് നടക്കുന്നത്. രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ ഷെഡ്യൂൾ അനുസരിച്ച് പരീക്ഷകൾ നടത്തുമെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി എല്ലാവിദ്യാർത്ഥികൾക്കും ഇമെയിൽ അയച്ചിട്ടുണ്ട്.

പരീക്ഷ മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് എൻ‌ടി‌എ ഇതുവരെ ഒരു അറിയിപ്പും നൽകിയിട്ടില്ല. അതേസമയം പരീക്ഷയ്ക്ക് ഏതാനും ദിവസം ബാക്കി നിൽക്കെ ഇനിയും അഡ്മിറ്റ് കാർഡ് നൽകിയിട്ടില്ല.

കോവിഡ് വ്യാപനത്തെ തുടർന്ന് സിബിഎസ്ഇ, നീറ്റ് പിജി അടക്കമുള്ള പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ ജെഇഇ മെയിൻ പരീക്ഷയും മാറ്റണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്. പരീക്ഷ മാറ്റണമെന്ന ആവശ്യങ്ങളുമായി നൂറുകണക്കിന് വിദ്യാർത്ഥികൾകളാണ് ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിലൂടെ രംഗത്തെത്തിയിട്ടുള്ളത്. അതേ സമയം പരീക്ഷ മാറ്റാനുള്ള സാധ്യത ഉണ്ടെന്നും സൂചനയുണ്ട്.

0 Comments

Related News