പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ചലനവൈകല്യമുള്ള കുട്ടികൾക്ക് കാലിക്കറ്റ്‌ സർവകലാശാലയുടെ അക്വാറ്റിക് തെറാപ്പി പദ്ധതി

Apr 13, 2021 at 10:28 pm

Follow us on


തേഞ്ഞിപ്പലം: ചലനവൈകല്യവും വളര്‍ച്ചാവൈകല്യവുമുള്ള കുട്ടികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സി.ഡി.എം.ആര്‍.പി. നടത്തുന്ന സൗജന്യ അക്വാറ്റിക് തെറാപ്പി പദ്ധതിക്ക് (അക്വാഫിറ്റ് പ്രോഗ്രാം) തുടക്കമായി. ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗവുമായി സഹകരിച്ച് നടത്തുന്ന പദ്ധതി വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.

\"\"

സര്‍വകലാശാലയിലെ നീന്തല്‍കുളത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ചലന ശാരീരിക പ്രക്രിയയും പേശീബലവും വര്‍ദ്ധിപ്പിക്കുവാന്‍ അനുയോജ്യമാണ് അക്വാറ്റിക് തെറാപ്പി. ആദ്യഘട്ടത്തിൽ 30 കുട്ടികള്‍ക്കാണ് തെറാപ്പി ചെയ്യുന്നത്.

\"\"

കോവിഡ് പ്രതിസന്ധി പരിഹരിക്കപ്പെട്ടാല്‍ 50 കുട്ടികള്‍കക്ക് തെറാപ്പി നല്‍കുമെന്ന് സി.ഡി.എം.ആര്‍.പി. ജോയിന്റ് ഡയറക്ടര്‍ റഹീമുദ്ദീന്‍ പറഞ്ഞു. ഉദ്ഘാടന പരിപാടിയില്‍ സി.ഡി.എം.ആര്‍.പി. ഡയറക്ടര്‍ ഡോ. മണികണ്ഠന്‍, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. സക്കീര്‍ ഹുസൈന്‍ വി.പി., റഹീമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

\"\"
\"\"

Follow us on

Related News