തിരുവനന്തപുരം: പരീക്ഷയ്ക്കു മുൻപുള്ള ‘കൂൾ ഓഫ് ടൈം’ 5 മിനുട്ട് കൂടി വർധിപ്പിച്ചതായി
പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ. ജീവൻ ബാബു. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിനുള്ള കൂൾ ഓഫ് ടൈം നേരത്തെ 20 മിനുട്ടാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ ഇത് 25 മിനുട്ടാക്കി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫോക്കസ് ഏരിയക്ക് പ്രാധാന്യം നൽകിയിട്ടുള്ള ചോദ്യപേപ്പറുകളാണ് തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ അതിനു പുറത്തുനിന്നുള്ള ചോദ്യങ്ങളും ഉണ്ടാകും. ഈ വർഷം റഗുലർ ക്ലാസുകൾ നടക്കാത്തതിനാൽ ചോദ്യപേപ്പറിൽ കൂടുതൽ ഓപ്ഷൻ നൽകിയിട്ടുണ്ട്.


0 Comments