എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: വിക്ടേഴ്‌സിൽ നാളെമുതൽ ലൈവ് ഫോൺ ഇൻ

Mar 15, 2021 at 12:30 pm

Follow us on

തിരുവനന്തപുരം:എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി നാളെ മുതൽ ലൈവ് ഫോൺ ഇൻ പരിപാടി ആരംഭിക്കും. കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ നടക്കുന്ന പരിപാടിയിലേക്ക് 18004259877 എന്ന നമ്പറിൽ വിളിക്കാം. ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള റിവിഷനും സംശയ നിവാരണവുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികൾക്ക് അവരുടെ സംശയങ്ങൾ നേരിട്ട് ചോദിക്കാം.

\"\"

എസ്എസ്എൽസി വിദ്യാർത്ഥികൾക്ക്
ഉച്ചയ്ക്ക് 2.30 മുതൽ 4 വരെയാണ് വിളിക്കാനുള്ള സമയം. പ്ലസ്ടു വിദ്യാർത്ഥികൾക്ക് വൈകിട്ട് 5 മുതൽ 6.30 വരെയാണ് സമയം. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാർച്ച്‌ 17ൽ നിന്ന് ഏപ്രിൽ 8ലേക്ക് നീട്ടിയ സാഹചര്യത്തിലാണ് കുട്ടികൾക്ക് പഠന സഹായ പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നത്.

\"\"

ലൈവ് ഫോൺ ഇൻ റിവിഷൻ ക്ലാസിന്റെ വിഷയക്രമം
മാർച്ച്‌ 16- എസ്എസ്എൽസി: കെമിസ്ട്രി/
പ്ലസ്ടു: ഇക്കണോമിക്സ്
മാർച്ച്‌ 17- എസ്എസ്എൽസി: ഫിസിക്സ്/
പ്ലസ്ടു: മാത്‍സ്
മാർച്ച്‌ 18- എസ്എസ്എൽസി: മാത്‍സ്/
പ്ലസ്ടു: ബിസിനസ് സ്റ്റഡീസ്.
മാർച്ച്‌ 19- എസ്എസ്എൽസി: സോഷ്യൽ സയൻസ്/
പ്ലസ്ടു: ഫിസിക്സ്.
മാർച്ച്‌ 22- എസ്എസ്എൽസി: ബയോളജി/
പ്ലസ്ടു: ഹിസ്റ്ററി.

\"\"


മാർച്ച്‌ 23- എസ്എസ്എൽസി: അടിസ്ഥാന പാഠാവലി/
പ്ലസ്ടു: കെമിസ്ട്രി.
മാർച്ച്‌ 24- എസ്എസ്എൽസി: ഇംഗ്ലീഷ്/
പ്ലസ്ടു: അകൗണ്ടൻസി.
മാർച്ച്‌ 25- എസ്എസ്എൽസി: ഹിന്ദി/
പ്ലസ്ടു: ബയോളജി.
മാർച്ച്‌ 26- എസ്എസ്എൽസി: കേരള പാഠാവലി/
പ്ലസ്ടു: പൊളിറ്റിക്കൽ സയൻസ്.
മാർച്ച്‌ 29- എസ്എസ്എൽസി: അറബിക്/
പ്ലസ്ടു: ഇംഗ്ലീഷ്.
മാർച്ച്‌ 30- എസ്എസ്എൽസി: സംസ്‌കൃതം.
മാർച്ച്‌ 31- എസ്എസ്എൽസി: ഉറുദു

\"\"

Follow us on

Related News