അടുത്ത അധ്യയന വർഷത്തേക്കുള്ള സൗജന്യ സ്കൂൾ യൂണിഫോം വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 2021-22 അധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം നാളെ മുതൽ വിതരണം ചെയ്തു തുടങ്ങും. സർക്കാർ സ്കൂളിലെ ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും എയ്ഡഡ് സ്കൂളിലെ ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുമാണ് കൈത്തറി യുണിഫോം വിതരണം ചെയ്യുന്നത്. സംസ്ഥാനത്ത് ആകെ 9.39 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഇതിനായി കൈത്തറി വകുപ്പ് 46.50 ലക്ഷം മീറ്റർ തുണി നിർമിച്ചു വിതരണ കേന്ദ്രത്തിൽ എത്തിച്ചു കഴിഞ്ഞു. അടുത്ത അധ്യയന വർഷം എന്ന് തുടങ്ങുമെന്ന് തീരുമാനമായില്ലെങ്കിലും യുണിഫോം വിതരണം നേരത്തെ പൂർത്തിയാക്കുക എന്ന ലക്ഷ്യമാണ് വിദ്യാഭ്യസ വകുപ്പ് കൈക്കൊള്ളുന്നത്.

Share this post

scroll to top