പി.എസ്.‌സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടി മന്ത്രി സഭാ യോഗ തീരുമാനം

തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ജനുവരി മാസം അവസാനിക്കുന്ന പട്ടികയുടെ കാലാവധിയാണ് 6 മാസത്തേക്ക് നീട്ടിയിരിക്കുന്നത്. പി.എസ്.‌സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ ലിസ്റ്റുകളിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സ് സമരം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം. സിഡിറ്റിലെ 115 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും ഇന്ന് ചേർന്ന മന്ത്രി സഭാ യോഗം തീരുമാനം എടുത്തിട്ടുണ്ട്.

Share this post

scroll to top