റിപ്പബ്ലിക് ദിന ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പം കേരളത്തിൽ നിന്ന് 7 മിടുക്കർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റിപ്പബ്ലിക് ദിന ചടങ്ങു വീക്ഷിക്കാൻ അവസരം ലഭിച്ച 50 വിദ്യാർത്ഥികളിൽ കേരളത്തിലെ 7 മിടുക്കരും. കഴിഞ്ഞ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷയിൽ ദേശീയ തലത്തിൽ ഉയർന്ന മാർക്ക് വാങ്ങിയവർക്കാണ് നരേന്ദ്ര മോദിക്കൊപ്പം റിപ്പബ്ലിക് ചടങ്ങ് കാണാൻ ക്ഷണം ലഭിച്ചത്. പ്രധാനമന്ത്രിക്കും മറ്റു വിശിഷ്ട വ്യക്തികൾക്കുമൊപ്പം ‘പി.എം ബോക്സിൽ’ ഇരുന്നു ചടങ്ങു കാണാനാണ് വിദ്യാർത്ഥികൾക്ക് അവസരം. ഇവരുടെ യാത്ര, താമസ ചെലവുകളെല്ലാം വഹിക്കുന്നത് കേന്ദ്ര സർക്കാറാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റുകളും പങ്കെടുക്കുന്നവർക്ക് ലഭിക്കും. കേരളത്തിൽ നിന്നും ലക്ഷ്മി നായർ, നിർമല ജെൻസൻ, ശ്രേയ സൂസൻ മാത്യു, നിയ സൂസൻ ചാലി, അലിഷ ഷാജി, ഫറാഷ ഫാത്തിമ, അഭിജിത്ത് എന്നീ വിദ്യാർത്ഥികൾക്കാണ് ചടങ്ങ് വീക്ഷിക്കാൻ ക്ഷണം ലഭിച്ചിട്ടുള്ളത്.

Share this post

scroll to top