തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്നുലക്ഷം പേര്‍ക്കു തൊഴില്‍, ക്ഷേമനിധി ഫെബ്രുവരിയിൽ ആരംഭിക്കും: ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ മൂന്നുലക്ഷം പേർക്കു കൂടി തൊഴിൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 2021-22 കാലയളവിൽ ചുരുങ്ങിയത് 75 ദിവസമെങ്കിലും ശരാശരി തൊഴിൽ നൽകുമെന്നും ധനമന്ത്രി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കുള്ള അടങ്കൽ തുക 200 കോടി രൂപയായി ഉയർത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. തൊഴിലുറപ്പ് പദ്ധതിയിൽ പങ്കാളികളായവർക്കുള്ള ക്ഷേമനിധി ഫെബ്രുവരിയിൽ ആരംഭിക്കും. ഇതിനുള്ള കരട് നിയമം ഉടൻ പൂർത്തിയാക്കും. വർഷത്തിൽ 20 ദിവസമെങ്കിലും ജോലി ചെയ്യുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ അംഗങ്ങളാകാം. മറ്റ് പെൻഷനുകൾ ഇല്ലാത്ത അംഗങ്ങൾക്ക് 60 വയസ്സു മുതൽ പെൻഷൻ നൽകും. നിലവിൽ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിൽ 13-14 ലക്ഷം പേരാണ് ജോലി എടുക്കുന്നത്. 2021-22 കാലയളവിൽ 4057 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കൽ തുകയെന്നും മന്ത്രി പറഞ്ഞു.

Share this post

scroll to top