ജേര്‍ണലിസ്റ്റ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനുകള്‍ 1000 രൂപ വര്‍ധിപ്പിക്കും: ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷനുകൾ 1000 രൂപ വീതം വർധിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്ക്. പത്ര പ്രവർത്തക ആരോഗ്യ ഇൻഷുറൻസിനുള്ള സംസ്ഥാന സഹായം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. 50 ലക്ഷം രൂപയായിട്ടാണ് ആരോഗ്യ ഇൻഷുറൻസ് സഹായം ഉയർത്തുക. മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വനിതാ പത്രപ്രവർത്തകർക്ക് തലസ്ഥാന നഗരിയിൽ താമസ സൗകര്യത്തോടു കൂടിയുള്ള പ്രസ് ക്ലബ് ഉണ്ടാവുമെന്നും,മാധ്യമങ്ങൾക്കുള്ള സർക്കാർ കുടിശ്ശിക ബില്ലുകൾ തയ്യാറാക്കുന്ന മുറയ്ക്ക് മാർച്ച് മാസത്തിനുള്ളിൽ കൊടുത്തു തീർക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കവെ പറഞ്ഞു. മീഡിയ അക്കാദമിക്കായി അഞ്ചു കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അവതരിപ്പിച്ചു.

Share this post

scroll to top