പ്ലസ്‌വൺ ക്ലാസുകൾ നവംബർ 2 മുതൽ: സംപ്രേഷണം കൈറ്റ് വിക്ടേഴ്‌സിൽ

തിരുവനന്തപുരം : ഈ അധ്യയനവർഷത്തെ ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ നവംബർ രണ്ടുമുതൽ ഓൺലൈനായി ആരംഭിക്കും. തുടക്കത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. ഫസ്‌റ്റ്‌ ബെല്ലിൽ ആരംഭിക്കുന്ന പ്ലസ് വൺ ക്ലാസുകൾ കാണാൻ മുഴുവൻ കുട്ടികൾക്കും സൗകര്യം ഏർപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ വകുപ്പിന്‌ നിർദേശം നൽകി. പുതുതായി ക്ലാസുകൾ കാണുന്ന എല്ലാ കുട്ടികൾക്കും മന്ത്രി ആശംസകൾ നേർന്നു.ജൂൺ ഒന്ന്‌ മുതൽ കൈറ്റ് വിക്ടേഴ്സ്ചാനൽ വഴി സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ഒരു പൊതുസൈറ്റിലൂടെ ലഭ്യമാക്കാനുള്ള സംവിധാനവും കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഒരുക്കിയിരുന്നു.

Share this post

scroll to top