എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിച്ച്‌ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനാണ്(കേരളം) അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നത്.
www.nftwkerala.org എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 16 വരെ അപേക്ഷകൾ അയയ്ക്കാം.

Share this post

scroll to top