പ്രധാന വാർത്തകൾ
സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: വേക്കൻസി ലിസ്റ്റ്  28ന് വായനയ്‌ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽഎസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുസ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻപ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുംമഴ കുറയുന്നില്ല: ജൂൺ 17ലെ അവധി അറിയിപ്പ്എംജി സര്‍വകലാശാല ബിരുദ പ്രവേശനം:ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുകാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുകനത്ത മഴ തുടരുന്നു: നാളെ 12 ജില്ലകളിൽ അവധി

പ്ലസ്‌വൺ: സപ്ലിമെന്ററി അലോട്ട്മെന്റിന് നവംബർ രണ്ടുമുതൽ അപേക്ഷിക്കാം, സ്കൂൾ/കോമ്പിനേഷൻ റിസൾട്ടും രണ്ടിന് ലഭ്യമാകും

Oct 10, 2020 at 8:23 pm

Follow us on

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഏകജാലക പ്രവേശനത്തിലെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസി വിവരങ്ങൾ നവംബർ 2 ന് www.hscap.kerala.in ൽ പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ സീറ്റ്‌ ലഭിക്കാതിരുന്ന വിദ്യാർത്ഥികൾക്കും, നേരത്തെ അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും പുതിയ അപേക്ഷകൾ സമര്‍പ്പിക്കാം.

\"\"

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർ, അലോട്ട്മെന്റിൽ നോൺ-ജോയ്‌നിങ് ആയവർ, പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നീ വിഭാഗങ്ങളിലുള്ളവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാൻ കഴിയില്ല. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സി വിവരങ്ങള്‍ നവംബർ 5ന് വൈകീട്ട് 5 മണിയ്ക്കുള്ളിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Renew Application എന്ന ലിങ്കിലൂടെ പുതുക്കൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

മുഖ്യഘട്ടത്തില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്ക് സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൾട്ട് നവംബർ 2 ന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം. യോഗ്യത സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയുടെ അസ്സലുകളുമായി നിശ്ചിത സമയത്ത് പ്രവേശനം നേടണം.

\"\"

Follow us on

Related News