പ്രധാന വാർത്തകൾ
സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: വേക്കൻസി ലിസ്റ്റ്  28ന് വായനയ്‌ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽഎസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുസ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻപ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുംമഴ കുറയുന്നില്ല: ജൂൺ 17ലെ അവധി അറിയിപ്പ്എംജി സര്‍വകലാശാല ബിരുദ പ്രവേശനം:ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുകാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുകനത്ത മഴ തുടരുന്നു: നാളെ 12 ജില്ലകളിൽ അവധി

മഹാത്മാഗാന്ധി സർവകലാശാല സ്റ്റുഡന്റ്സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രം 12ന് നാടിന് സമർപ്പിക്കും

Oct 10, 2020 at 7:42 am

Follow us on

\"\"

കോട്ടയം: സ്റ്റാർട്ടപ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാർഥികൾക്ക് ഇതിനുള്ള അവസരം ഒരുക്കുന്നതിനുമായി മഹാത്മാഗാന്ധി സർവകലാശാലയിൽ നിർമിച്ച സ്റ്റുഡന്റ്സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രം 12ന് നാടിന് സമർപ്പിക്കും. 12ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്യും.
കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതിയിലൂടെ 4.53 കോടി രൂപ ചെലവിട്ടാണ് സ്റ്റുഡന്റ്സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രത്തിന്റ ഒന്നാംഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. പദ്ധതിയുടെ 40 ശതമാനം സംസ്ഥാനവിഹിതമാണ്. 14,131 ചതുരശ്രയടിയുള്ള ഇരുനില കെട്ടിടത്തിന്റെ നിർമാണ ചുമതല കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡാണ് (കെൽ) നിർവഹിച്ചത്.
രാജ്യാന്തര നിലവാരത്തിലേക്കുള്ള സർവകലാശാലയുടെ വളർച്ചയ്ക്ക് സഹായകമാകുന്ന പദ്ധതികളിലൊന്നാണ് സ്റ്റുഡന്റ്സ് അമിനിറ്റീസ് കം ഇൻകുബേഷൻ കേന്ദ്രം. വിദ്യാർഥികൾക്കും യുവസംരംഭകർക്കും സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ഇൻകുബേഷൻ സെന്ററിന്റെ ലക്ഷ്യം. നാനോ ടെക്നോളജി, മൊബൈൽ-വെബ് ആപ്ലിക്കേഷനുകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നീ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ ലാബുകളും മറ്റ് സൗകര്യങ്ങളുമാണ് സെന്ററിൽ ഒരുങ്ങുക. സംരംഭകർക്കുള്ള പരിശീലനവും ലഭ്യമാക്കും. അമേരിക്കയിലെ വിസ്കോൻസിൻ സർവകലാശാലയും പ്രമുഖ ഫോർച്യൂൺ 500 കമ്പനികളും മറ്റ് സ്റ്റാർട്ടപ് സഹായസ്ഥാപനങ്ങളുമായും സഹകരിച്ച് സംരംഭകർക്ക് രാജ്യാന്തര പരിശീലന സൗകര്യമൊരുക്കും. ഇൻകുബേഷൻ സെന്ററിലെ സയന്റിഫിക് കോർ ക്ലൗഡ് കമ്പ്യൂട്ടിങ് സംവിധാനമുപയോഗിച്ച് ചെറുകിട-ഇടത്തരം വ്യവസായസ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും കോളജുകൾക്കും ഉത്പന്ന നിർമാണത്തിനുള്ള ഗവേഷണത്തിനായി മോഡലിങ്, കമ്പ്യൂട്ടേഷൻ എന്നിവയിൽ സഹായം ലഭ്യമാക്കും. വിവിധ മൊബൈൽ, വെബ് ആപ്ലിക്കേഷനുകൾ നിർമിക്കുന്നതിനും നിർമിത ബുദ്ധി, ബ്ലോക് ചെയിൻ എന്നീ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സോഫ്റ്റ്വേർ വികസിപ്പിക്കുന്നതിനും ബിസിനസ് അനലറ്റിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്ക്സ്(ഐ.ഒ.റ്റി) എന്നീ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനും സൗകര്യമൊരുക്കും. റൂസ 1 പദ്ധതിയിലൂടെ സർവകലാശാലയ്ക്ക് ലഭിച്ച 20 കോടി രൂപയുടെ മുഴുവൻ പദ്ധതികളും ഇതോടെ പൂർത്തീകരിച്ചു. ഉദ്ഘാടനച്ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും.
തോമസ് ചാഴിക്കാടൻ എം.പി., അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എൽ.എ., വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, ജില്ലാ പഞ്ചായത്തംഗം ബി. മഹേഷ് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം മോളി ലൂയിസ്, ഗ്രാമപഞ്ചായത്തംഗം ഷിമി സജി, സിൻഡിക്കേറ്റംഗം അഡ്വ. പി. ഷാനവാസ് എന്നിവർ പങ്കെടുക്കും.

\"\"

Follow us on

Related News