കുറ്റിപ്പുറം: പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് വിവിധ പദ്ധതികളുടെ ഭാഗമായി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഡിഗ്രി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യും. 2018 -19ലെ 12കുട്ടികൾക്കും 2019-20ലെ 21കുട്ടികൾക്കും ആണ് ലാപ്ടോപ് വിതരണം ചെയ്യുക. 2018-19, 2019-20എന്നീ വർഷങ്ങളിലെ ജനകീയഅസൂത്രണവുമായി ബന്ധപെട്ട പ്രൊജക്റ്റ്‌ന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഫസീന അഹമ്മദ്കുട്ടി നിർവഹിച്ചു.