ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കുടിവെള്ള പരിശോധന ലാബുകള്‍: ഭരണാനുമതിയായതായി എംഎല്‍എ

തിരുവനന്തപുരം: വാമനപുരം മണ്ഡലത്തിലെ 10 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കുടിവെള്ള പരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായി. ഡി.കെ.മുരളി എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് 15 ലക്ഷം രൂപ വകയിരുത്തിയാണ് ലാബുകള്‍ സ്ഥാപിക്കുക.നിലവിലുള്ള കെമിസ്ട്രി ലാബുകളിലാണ് പരിശോധനാ സംവിധാനം ഒരുക്കുന്നത്. ഒരു സ്കൂളിന് 1.5 ലക്ഷം രൂപവീതമാണ് അനുവദിക്കുന്നത്.ഗവ.മോഡല്‍ എച്ച്.എസ്.എസ് വെഞ്ഞാറമൂട്, വി.എച്ച്.എസ്.എസ് മുളമന, ഗവ.വി.എച്ച്.എസ്.എസ് കല്ലറ, ഗവ.ഗേള്‍സ് എച്ച്.എസ്.എസ് മിതൃമ്മല, ഗവ.എച്ച്.എസ്.എസ് ഭരതന്നൂര്‍, ഇക്ബാല്‍ എച്ച്.എസ്.എസ് പെരിങ്ങമ്മല, എസ്.കെ.വി.എച്ച്.എസ്.എസ് നന്ദിയോട്, പി.എച്ച്.കെ.എം വി.എച്ച്.എം. എസ്.എസ് പനവൂര്‍, എസ്. എന്‍. വി.എച്ച്.എസ്.എസ് ആനാട്, ജനത എച്ച്.എസ്.എസ് തേമ്പാമൂട് എന്നിവിടങ്ങളിലാണ് ലാബുകള്‍ ഒരുക്കുക.തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിനെയാണ് കുടിവെള്ളത്തിന്‍റെ ഗുണനിലവാര പരിശോധനയ്ക്കായി മണ്ഡലത്തിലുളളവര്‍ ആശ്രയിക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ തദ്ദേശവാസികള്‍ക്ക് നാമമാത്ര ചെലവില്‍ കുടിവെള്ളം പരിശോധിച്ച് ഗുണനിലവാരം അറിയാന്‍ കഴിയുമെന്ന് ഡി. കെ. മുരളി എം.എല്‍.എ അറിയിച്ചു.

Share this post

scroll to top