ഓണം ഉത്സവബത്ത: സ്കൂൾ പാചകത്തൊഴിലാളികൾക്ക് 1300 രൂപ നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പാചകത്തൊഴിലാളികൾക്ക് ഈ വർഷത്തെ ഓണം ഉത്സവബത്തയായി 1300 രൂപ നൽകാൻ തീരുമാനിച്ചു. സംസ്ഥാനത്തെ 12325 സ്കൂളുകളിലെ 13760 പാചകത്തൊഴിലാഴികളെയാണ് പരിഗണിക്കുക. അടിയന്തിരമായി പണം അനുവദിച്ചുനൽകുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ അറിയിച്ചു.

Share this post

scroll to top