തവനൂർ: സർക്കാർ ബാലഭവനിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പുത്തൻ വാച്ചുകൾ സമ്മാനിച്ച് ഐഡിയൽ കോളേജ് എൻഎസ്യൂഎസ് യൂണിറ്റ്. ശിശുദിന വാരാചരണത്തിന്റെയും കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻ.എസ്.എസ് സെൽ പ്രഖ്യാപിച്ച കൂടെ പദ്ധതിയുടെയും ഭാഗമായി എൻഎസ്എസ് വളണ്ടിയർമാർ ബാലമന്ദിരം വിദ്യാർത്ഥികൾക്കൊപ്പം ആഘോഷമാക്കി. രാവിലെ 7 മണിമുതൽ വളണ്ടിയർമാർ തന്നെ പാകം ചെയ്ത പ്രഭാത ഭക്ഷണം മന്ദിരത്തിലെ കുട്ടികൾക്കൊപ്പം കഴിച്ചു. വാച്ച് വിതരണ ചടങ്ങ് തവനൂൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ, പ്രോഗ്രാം ഓഫീസർ യാക്കൂബ് പൈലിപ്പുറം ബാലമന്ദിരം സ്റ്റുഡന്റ്സ് കൗൺസലർ ശിഹാബ്, കെയർടേക്കർ സുബൈർ സംസാരിച്ചു. തുടർന്ന് വളണ്ടിയർമാരുടെയും കുട്ടികളുടെയും കലാപരിപാടികളും ഗെയിംസും നടന്നു. പഠനോപകരണങ്ങളടങ്ങുന്ന സമ്മാനപ്പൊതികളും നൽകി.
സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ
തിരുവനന്തപുരം:സിബിഎസ്ഇ 9,10 ക്ലാസുകളിൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ രണ്ട് പരീക്ഷകൾ നടത്താൻ...