editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച പഠന സൗകര്യങ്ങളൊരുക്കി മലബാർ അക്കാദമിക് സിറ്റി: വിവിധ കോഴ്സുകളിൽ പ്രവേശനംമികച്ച ശമ്പളത്തിൽ റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്തിരുവനന്തപുരം ബധിര വിദ്യാലയത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക നിയമനം: ഇന്റർവ്യൂ മെയ്‌ 25ന്മെഡിക്കൽ കോളേജുകളിൽ വിദ്യാർത്ഥികളടക്കമുള്ളവരുടെ ഐഡി കാർഡ് പരിശോധന നിർബന്ധമാക്കണം: മന്ത്രി വീണാ ജോർജ്ലാബ് അസിസ്റ്റൻറ് നിയമനം, പരീക്ഷാഫലം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾവഡോദര നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ, ബിരുദാനന്തര പ്രവേശനംമുടങ്ങിയ ബിരുദപഠനം കാലിക്കറ്റിന്റെ എസ്ഡിഇയില്‍ തുടരാംസി- ഡാക്കിൽ വിവിധ തസ്തികകളിൽ കരാർ നിയമനം: 178 ഒഴിവുകൾയുജി പരീക്ഷകൾ മെയ് 31മുതൽ, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ  യുജി പരീക്ഷകൾ ജൂൺ 7മുതൽ, പ്രവേശന പരീക്ഷാ ഹാള്‍ടിക്കറ്റ്: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ശിശുദിനത്തിൽ കുട്ടികൾ രൂപീകരിച്ച ക്ലാസ് ലൈബ്രറി കുട്ടി എഴുത്തുകാരി ഉദ്ഘാടനം ചെയ്തു

Published on : February 18 - 2020 | 12:49 pm

തവനൂർ: നാട്ടുകാരിൽ നിന്നും അധ്യാപകരിൽ നിന്നുമായി അഞ്ചു ദിവസം കൊണ്ട് 200 ലധികം പുസ്തകങ്ങൾ ശേഖരിച്ച് അവർ ഒരു ലൈബ്രറി ഒരുക്കി. തവനൂർ കേളപ്പൻ സ്മാരക വോക്കെഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 8 സി ക്ലാസിലെ കുട്ടികളാണ് ലൈബ്രറി ഒരുക്കിയത്. പുസ്തകത്തിന് പുറമെ പണമായും സംഭാവന കിട്ടി. ഈ സംഖ്യ ഉപയോഗിച്ച് 100ൽ പരം ലോക ക്ലാസിക്കുകളുടെ സംഗ്രഹങ്ങളും ലൈബ്രറിക്കായി വാങ്ങി. കുട്ടികൾ ഒരുക്കിയ ലൈബ്രറിയുടെ ഉദ്ഘാടനത്തിന് ഒരു കൊച്ചു എഴുത്തുകാരിയെ കണ്ടെത്തുകയും ചെയ്തു. എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും എഴുത്തുകാരിയുമായ എം.ആർ കല്യാണിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മുഹമ്മദ് ഫൈസാൻ അധ്യക്ഷത വഹിച്ചു. തവനൂർ ഹൈസ്കൂളിലെ വിവിധ ക്ലാസുകളിലെ ഷിബ്ല, പി. മുനവർ, ഷാക്കിർ, ഉത്തര രഘുനന്ദനൻ, അനുശ്രീ, ശ്രീദുർഗ, പി. ഹൃദ്യ, യു.കൃഷ്ണ, ജാസിഫ് എന്നീ കുട്ടികൾ ആശംസകൾ നേർന്നു. ഗ്രന്ഥശാലാ സംഘം പട്ടാമ്പി താലൂക്ക് കൗൺസിലർ പി. വി.സേതുമാധവൻ സർഗാത്മകതയും മാനവികതയും എന്ന വിഷയം അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് ഋഷികേശൻ, വികസന സമിതി ചെയർമാൻ കെ.ഉണ്ണികൃഷ്ണൻ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് പി.എൻ.ഷാജി, പ്രധാനാധ്യാപകൻ പി.വി.സരേന്ദ്രൻ, പ്രിൻസിപ്പൽമാരായ മോഹൻ ദാസ്, ഡോ.സന്തോഷ് എം. കെ. ഫസ്ന, ഫാത്തിമ റിബിൻ എന്നിവർ പ്രസംഗിച്ചു.

0 Comments

Related News