പ്രധാന വാർത്തകൾ
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരം

ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്: കേരളവും ഹിമാചൽപ്രദേശും ഇന്ന് മാറ്റുരയ്ക്കും

Oct 23, 2020 at 7:19 am

Follow us on

\"\"

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാംസ്കാരിക രംഗത്തെയും കലാ രംഗത്തെയും പരസ്പര വിനിമയം സംജാതമാകുന്ന ദിനം ഇന്ന്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തോടെ, സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ \’ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്\’ പരിപാടിയിലൂടെ കേരളവും ഹിമാചല്‍ പ്രദേശും ഇന്ന് മാറ്റുരയ്ക്കും. രാവിലെ 11 മണിയോടെ പരിപാടികൾക്ക് തുടക്കമാകും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് പൊതുവിദ്യാലയങ്ങളിലെ തെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കേരളീയ ഗാന, നൃത്ത അവതരണവും ഹിമാചല്‍ പ്രദേശിലെ പരമ്പരാഗത നൃത്ത-ഗാന ആവിഷ്ക്കാരങ്ങളും കേരളം അവതരിപ്പിക്കും. ഹിമാചല്‍പ്രദേശില്‍ നിന്നുള്ള കുട്ടികള്‍ അവിടത്തേയും ഒപ്പം കേരളീയ അവതരണങ്ങളും നടത്തും. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമ സംവിധാനത്തിലൂടെയാണ് കുട്ടികള്‍ അവതരണങ്ങള്‍ നടത്തുന്നത്.

സാംസ്കാരിക വിനിമയ പരിപാടിയുടെ സംസ്ഥാനതല കേന്ദ്രീകൃതമായ അവതരണം സമഗ്രശിക്ഷാ കേരളയുടെ സംസ്ഥാന കാര്യാലയത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടെ മാനസികോല്ലാസത്തിനപ്പുറം തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ദേശീയതലത്തില്‍ തങ്ങളുടെ സര്‍ഗാത്മകമായതും നൈസര്‍ഗികവുമായ കലാ-സാംസ്കാരിക പ്രകടനങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ദേശീയ വേദിയൊരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇരു സംസ്ഥാനങ്ങളുടെയും അവതരണങ്ങള്‍ ലൈവ് വെബ്കാസ്റ്റിംഗിലൂടെയാണ് നടക്കുന്നത്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദേശാനുസരണം സമഗ്രശിക്ഷാ, കേരളം സംസ്ഥാന കാര്യാലയത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് 11 മണിയോടെ പരിപാടികൾക്ക് തുടക്കമാകും.

Follow us on

Related News