പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

NEET ഫലപ്രഖ്യാപനം അല്പസമയത്തിനകം: വിജയാശംസകൾ നേർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Oct 16, 2020 at 12:04 pm

Follow us on

\"\"


ന്യൂഡൽഹി: 14 ലക്ഷത്തോളം വിദ്യാർത്ഥികൾ കാത്തിരിക്കുന്ന നാഷണൽ എലിജബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഫലം കാത്തിരിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ്‌ പൊഖ്റിയാൽ നിഷാങ്ക് ട്വിറ്ററിലൂടെ വിജയാശംസകൾ നേർന്നു. സെപ്റ്റംബർ 13-ന് നടന്ന പരീക്ഷയുടെയും ബുധനാഴ്ച നടന്ന പരീക്ഷയുടെയും ഫലങ്ങൾ ഒരുമിച്ചാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിക്കുക.
കോവിഡ് വ്യാപനത്തെ തുടർന്ന് സെപ്റ്റംബർ 13-ന് പരീക്ഷയെഴുതാൻ കഴിയാത്തവർക്കാണ് സുപ്രീം കോടതി നിർദേശ പ്രകാരം ഇക്കഴിഞ്ഞ ബുധനാഴ്ച്ച വീണ്ടും പരീക്ഷ നടത്തിയത്. രണ്ട് പരീക്ഷകളുടെയും ഫലങ്ങൾ ഒരുമിച്ചാണ് ഇന്ന് പ്രഖ്യാപിക്കുക. രാജ്യത്തെ 85 ശതമാനം മെഡിക്കൽ, ഡെന്റൽ സീറ്റുകളിലെ പ്രവേശനത്തിന് നീറ്റ് യോഗ്യതയാണ് പരിഗണിക്കുന്നത്.
ഫലപ്രഖ്യാപനം ntaneet.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും.

Follow us on

Related News