പ്രധാന വാർത്തകൾ
നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെ

അക്ഷരവൃക്ഷം പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ ദേശീയ അവാര്‍ഡ്

Sep 21, 2020 at 10:55 am

Follow us on

\"\"

തിരുവനന്തപുരം: ലോക്ഡൗൺ കാലഘട്ടത്തിൽ അവധിക്കാലം വീടിനുള്ളിൽ ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗ്ഗസൃഷ്ടികൾ പ്രകാശിപ്പിക്കുന്നതിന് അവസരമൊരുക്കി പൊതുവിദ്യാഭ്യാസ വകുപ്പ് അവതരിപ്പിച്ച \’അക്ഷര വൃക്ഷം\’ പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ 2020ലെ ദേശീയ അവാർഡ്. ഒരു അക്കാദമിക സ്ഥാപനത്തിന്‍റെ നേതൃത്വത്തിൽ കുട്ടികളുടെ ഏറ്റവും കൂടുതൽ സൃഷ്ടികൾ സ്വീകരിച്ച് പ്രസിദ്ധീകരിച്ചതിനാണ് പ്രസ്തുത ദേശീയ അവാര്‍ഡ് ലഭിച്ചത്. അക്ഷര വൃക്ഷം പദ്ധതിയിൽ പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലായി 56249 സൃഷ്ടികൾ സ്കൂൾവിക്കി മുഖേന ലഭിച്ചിരുന്നു. എൻ.സി.ആർ.ടി യുടെ നേതൃത്വത്തിലാണ് ലഭിച്ച രചനകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ വിവിധ വോള്യങ്ങളായി പ്രസിദ്ധീകരിച്ചത്.
കൈറ്റ്, വകുപ്പ് എന്നിവിടങ്ങളിലെ ജീവനക്കാരായിരുന്നു സാങ്കേതിക സഹായങ്ങൾ നൽകിയത്.

\"\"

Follow us on

Related News