പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

സ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി 

Feb 11, 2026 at 10:32 am

Follow us on

തിരുവനന്തപുരം: രാജ്യത്തെ സ്കൂളുകളിലും സർക്കാർ ചടങ്ങുകളിലും ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് മുൻപായി ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ ഉത്തരവിറങ്ങി. വന്ദേമാതരം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നതടക്കമുള്ള പ്രോട്ടൊക്കോളുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവിലുണ്ട്. ദേശീയഗീതമായ വന്ദേമാതരം രാഷ്ട്രപതിയും ഗവർണർമാരും പങ്കെടുക്കുന്ന സർക്കാർ ചടങ്ങുകളിൽ ആലപി ക്കണം. വിദ്യാർഥികൾക്കു ദേശീയഗാനം, ദേശീയഗീതം, ദേശീയ പതാക എന്നിവയെ ആദരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ സ്കൂൾ അധികൃതർ ശ്രമിക്കണമെന്നും നിർദേശമുണ്ട്. മന്ത്രിമാർ  പങ്കെടുക്കുന്ന ചടങ്ങുകളിലും  വാദ്യോപകരണങ്ങളോടെയോ അല്ലാതെയോ വന്ദേമാതരം ആലപിക്കാം. മതപരമായ എതിർപ്പു കണക്കിലെടുത്ത് ഇതുവരെ ഒഴി വാക്കിയിരുന്ന ഭാഗം ഉൾപ്പടെ പാട ണമെന്നാണു നിർദേശം. 

രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടികളിലും പത്മ പുരസ്കാരങ്ങൾ പോലുള്ള ബഹുമതികൾ നൽകുന്ന ചടങ്ങുകളിലും വന്ദേമാതരം ആലപിക്കണം. സിനിമാ തിയറ്ററുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും ഇത് കേൾപ്പിക്കണം. എന്നാൽ ഇത്തരം ഇടങ്ങളിൽ ആളുകൾ എഴുന്നേറ്റ് നിൽക്കണമെന്നത് നിർബന്ധമില്ല. വന്ദേമാതരത്തിലെ ആറ് ചരണങ്ങളും ഇനിമുതൽ ആലപിക്കണം. പുതിയ നിയമപ്രകാരം, ദേശീയഗാനത്തെയോ ദേശീയ ഗീതത്തെയോ തടസ്സപ്പെടുത്തുകയോ മറ്റുള്ളവർ ആദരിക്കുന്നത് തടയുകയോ ചെയ്യുന്നവർക്ക് പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

Follow us on

Related News