തിരുവനന്തപുരം:സംസ്ഥാന സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ (സിഡിസി) പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് എന്നീ സ്ഥിരം തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒഴിവുകളുടെ വിവരങ്ങളും യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ താഴെ:
പ്രീ-സ്‌കൂൾ അധ്യാപകർ
🌐 ഈ തസ്തികയിലേക്ക് എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്‌സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും വേണം. കൂടാതെ പ്രീ-സ്‌കൂൾ ക്ലിനിക്കിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യം. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) വഴിയാണ് നിയമനം. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 40 വയസ് ആണ്. 31,100 രൂപ മുതൽ 66,800 രൂപ വരെയാണ് ശമ്പളം.
ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്
🌐 ഈ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് (PGDCCD) അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് (DCCD) യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം. നവജാതശിശുക്കളുടെ ഫോളോ-അപ്പ് ക്ലിനിക്കുകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 40 വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 43,400 രൂപ മുതൽ 91,200 രൂപ വരെയാണ് ശമ്പളം. ഉദ്യോഗാർത്ഥികൾ http://cmd.kerala.gov.in വഴി അപേക്ഷ നൽകണം. അപേക്ഷ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 4 ആണ്.
- മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി
- ‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു
- പുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ
- എസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി
- വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി









