പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾ

Dec 3, 2025 at 4:24 am

Follow us on

തിരുവനന്തപുരം:നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ സ്കൂൾ ഓഫ് ലോയിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് പ്രവേശനത്തിന് അവസരം. പഞ്ചവത്സര ബി.എസ്‍സി എൽഎൽ.ബി (ഓണേഴ്സ്)- ഡാറ്റാ സയൻസ് ആൻഡ് ലോ- (ഗാന്ധിനഗർ ക്യാമ്പസ്‌), പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി (ഓണേഴ്സ്)- (ഡൽഹി ക്യാമ്പസ്‌), എൽഎൽ.എം (സൈബർ ലോ ആൻഡ് സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ)- (ഗാന്ധിനഗർ & ഭുവനേശ്വർ ക്യാമ്പസ്‌), എൽഎൽ.എം (ക്രിമിനൽ ലോ ആൻഡ് ക്രിമിനൽ ജസ്റ്റിസ്)- (ഗാന്ധിനഗർ ആൻഡ് ഡൽഹി ക്യാമ്പസ്‌) എന്നിവയാണ് കോഴ്സുകൾ. 2026-27 അധ്യയന വർഷം ആരംഭിക്കുന്ന കോഴ്സുകളിലെ പ്രവേശനത്തിന് ഡിസംബർ 7ന് നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ (ക്ലാറ്റ് 2026) യോഗ്യത നേടണം.  കോഴ്സുകളുടെ വിദശാംശങ്ങൾ, പ്രവേശനരീതി തുടങ്ങിയവ  http://nfsu.ac.in വഴി പരിശോധിക്കാം.

പിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രം

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ ആയുർവേദ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന്റെ ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ഇപ്പോൾ പരിശോധിക്കാം. ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രവേശനം നേടാനുള്ള അവസാന തീയതി ഡിസംബർ 6 വൈകിട്ട് 3 മണിവരെ. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റ് സന്ദർശിക്കാം. കേരളത്തിലെ സർക്കാർ/ എയ്ഡഡ് ആയുർവേദ കോളജുകളിലേയും സ്വാശ്രയ ആയുർവേദ കോളേജുകളിലെയും സർക്കാർ സീറ്റുകളിലേയ്ക്കുള്ള പ്രവേശനമാണ് നടക്കുന്നത്.

Follow us on

Related News