പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടി

Nov 26, 2025 at 5:13 pm

Follow us on

തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്)നുള്ള ഓൺലൈൻ രജിസ്ട്രേഷൻ സമയം നീട്ടി. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 10 വൈകിട്ട് 5 വരെ നീട്ടി. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ ഡിസംബർ 11, 12, 13 തീയതികളിൽ മാറ്റം വരുത്താം. നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ (2024 ഒക്ടോബർ 30നും 2025 ഡിസംബർ 13നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസാകുന്ന പക്ഷം ഹാജരാകണം.

പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെ

തിരുവനന്തപുരം:പ്രഫഷണൽ കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് (PMSS) ഇപ്പോൾ അപേക്ഷിക്കാം. വിമുക്തഭടൻമാരുടെ ആശ്രിതരായ മക്കൾക്കും ഭാര്യക്കുമാണ് ഈ സ്കോളർഷിപ്പ് അർഹത. എഐസിടിഇ/യുജിസി അംഗീകൃത സ്ഥാപനങ്ങളിൽ മെഡിക്കൽ, ഡെന്റൽ, വെറ്ററിനറി, ഫാർമസി, എൻജിനീയറിങ്, എംബിഎ, എംസിഎ, മാനേജ്മെന്റ്, അഗ്രിക്കൾച്ചർ തുടങ്ങിയ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക്‌ അപേക്ഷിക്കാം.12ാം ക്ലാസ് 60 ശതമാനം മാർക്കോടെ പാസായിരിക്കണം. ഓരോ വർഷവും സ്കോളർഷിപ്പ് പുതുക്കണം. പുതുക്കാൻ അതത് അക്കാദമിക വർഷം വിദ്യാർത്ഥകൾ 50 ശതമാനം മാർക്ക് നേടുകയും വേണം. നാഷണൽ ഡിഫൻസ് ഫണ്ട് ആണ് സ്കോളർഷിപ്പ് തുക നൽകുന്നത്. http://scholarships.gov.in വഴിയാണ് അപേക്ഷ നൽക്കേണ്ടത്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 15. ആവശ്യമായ എല്ലാ രേഖകളുടെയും ഒറിജിനൽ അപ്ലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്തതിന് ശേഷം ജില്ലാ സൈനിക ക്ഷേമ ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 0497-2700069.

Follow us on

Related News