പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Jun 16, 2025 at 6:37 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അഡ്മിഷന്‍ വിഭാഗത്തിന്റെ വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ എന്ന ലിങ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാം. https://admission.uoc.ac.in വഴി അലോട്മെന്റ് ലഭ്യമാണ്.
2025 ജൂണ്‍ 18ന് വൈകീട്ട് 3 മണിവരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ സമര്‍പ്പിച്ച അപേക്ഷയിൽ വിദ്യാർത്ഥികൾക്ക് എല്ലാവിധ തിരുത്തലുകൾക്കും (പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഒഴികെ) 2025 ജൂണ്‍ 18ന് വൈകീട്ട് 3 മണിവരെ അവസരമുണ്ടാകും.

ഇതിനായി വിദ്യാര്‍ത്ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതും Edit/Unlock എന്ന ലിങ്കിലൂടെ ആവശ്യമുള്ള തിരുത്തലുകൾ വരുത്തേണ്ടതുമാണ്. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. Edit/Unlock ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അലോട്ട്മെന്റ് പ്രക്രിയകളില്‍ നിന്ന് പുറത്താക്കപ്പെടുന്നതായിരിക്കും.

Follow us on

Related News