പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് ഫലം: വിജയശതമാനം കുറവ്

May 14, 2025 at 6:21 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.
2025ഫെബ്രുവരിയിൽ നടന്ന പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ് . എൽഎസ്എസിന് അകെ 108421കുട്ടികൾ പരീക്ഷ എഴുതിയതിൽ 30380 കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി . വിജയശതമാനം 28.02 ആണ്. യുഎസ്എസിന് 91151കുട്ടികൾ പരീക്ഷ എഴുതിയതിൽ 38782കുട്ടികൾ സ്കോളർഷിപ്പിന് യോഗ്യതനേടി. വിജയശതമാനം 42.55 ആണ്. 1640 കുട്ടികൾ ഗിഫ്റ്റഡ് ചിൽഡ്രൺ പ്രോഗ്രാമിലേക്ക് യോഗ്യത നേടി.

എസ്എസ്എൽസി മാർക്ക് കുറഞ്ഞോ?: സേ-പരീക്ഷ 28മുതൽ

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, സേ-പരീക്ഷകളുടെ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മേയ് 28ന് ബുധനാഴ്ച്‌ച ആരംഭിച്ച് ജൂൺ 5ന് വ്യാഴാഴ്‌ച അവസാനിക്കും. പരീക്ഷകൾ സംബന്ധിച്ചുളള വിശദ വിവരങ്ങൾ വിജ്ഞാപനങ്ങളിൽ ലഭ്യമാണ്. പരീക്ഷാ വിജ്‌ഞാപനങ്ങൾ https://sslcexam.kerala.gov.in, https://ths/cexam.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പരിശോധിക്കാം.

Follow us on

Related News