തിരുവനന്തപുരം: കണ്ണൂർ സർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർന്നു. ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോർന്നത്. കാസർകോടുള്ള ആർട്സ് ആൻഡ് സയൻസ് കോളജിലാണ് ചോദ്യ പേപ്പർ ചോർച്ച കണ്ടെത്തിയത്. കോളജ് അധികൃതരുടെ വീഴ്ചയാണിതെന്ന് കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ഏപ്രിൽ രണ്ടിന് നടന്ന അവസാന പരീക്ഷയിൽ സർവകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യപേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കണ്ണൂർ സർവകലാശാല പൊലീസിൽ പരാതി നൽകി. സംഭവത്തിൽ സിൻഡിക്കേറ്റ് സമിതി അന്വേഷിക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾ
തിരുവനന്തപുരം:2026-27 അധ്യയന വർഷത്തെപ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് 2026 ജൂൺ...









