പ്രധാന വാർത്തകൾ
4വർഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബിഎഡ് കോഴ്സ്: പ്രവേശന പരീക്ഷ അപേക്ഷ മാ​ർ​ച്ച് 16വ​രെഅടുത്ത അധ്യയന വർഷം മുതൽ സ്കൂ​ൾ ബ​സു​കളി​ൽ സിസിടിവി ക്യാമറ നിർബന്ധംഒന്നര ലക്ഷം പേര്‍ക്ക് 42.52 കോടി രൂപയുടെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ മാര്‍ച്ചിനകംഹയർ സെക്കന്ററി പരീക്ഷ: അധ്യാപകർക്ക് സമീപ സ്കൂളുകളിൽ ഡ്യൂട്ടി നൽകണംജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംസ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ്: മന്ത്രിസഭയുടെ അംഗീകാരംപിജി മെഡിക്കൽ അലോട്ട്‌മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: പ്രവേശനം നാളെ വരെCUSATൽ പുതിയ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾന്യൂനപക്ഷ വിദ്യാർഥികൾക്കുളള മാർഗദീപം സ്‌കോളർഷിപ്പ്: ഒന്നുമുതൽ 8വരെ ക്ലാസിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാംസംസ്ഥാനത്ത് ഉയർന്ന താപനില: വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മുന്നറിയിപ്പ്

4വർഷ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബിഎഡ് കോഴ്സ്: പ്രവേശന പരീക്ഷ അപേക്ഷ മാ​ർ​ച്ച് 16വ​രെ

Feb 28, 2025 at 9:00 am

Follow us on

തിരുവനന്തപുരം: പ്ല​സ് ടു​ പാസായവർക്കുള്ള 4 വർഷത്തെ ഇ​ന്റ​ഗ്രേ​റ്റ​ഡ് ബിഎഡ് കോഴ്സ് പ്രവേശന പരീക്ഷ ഏപ്രിൽ 29ന് നടക്കും. നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സിയാണ് ദേ​ശീ​യ ​പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​ നടത്തുക. പ്രവേശന പരീക്ഷയ്ക്കുള്ള ഓ​ൺ​ലൈ​ൻ അപേക്ഷ മാ​ർ​ച്ച് 16വ​രെ ​നൽകാം. പരീക്ഷ വി​ജ്ഞാ​പ​നവും വിശദവിവരങ്ങളും https://exams.nta.ac.in/NCETൽ​ ലഭ്യമാണ്. അപേക്ഷകർക്ക് പ്രായ​പ​രി​ധി​യി​ല്ല. പ്ല​സ് ടു അല്ലെങ്കിൽ ​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യ​വ​ർ​ക്കും 2025ൽ ​യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷിക്കാം. എ​ന്നാ​ൽ, അ​ത​ത് സ​ർ​വ​ക​ലാ​ശാ​ലാ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന നാ​ലു​വ​ർ​ഷ സം​യോ​ജി​ത ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ (ഇ​ന്റ​ഗ്രേ​റ്റ​ഡ് ബി.​എ​ഡ്) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് നി​ഷ്‍ക​ർ​ഷി​ച്ച യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ് പ്ര​വേ​ശ​ന​ത്തി​ന് അ​ർ​ഹ​ത. ജനറ​ൽ വിഭാഗത്തിലുള്ളവർക്ക് 1200 രൂ​പയാണ് അപേക്ഷ ഫീസ്. ഒ.​ബി.​സി, എ​ൻ.​സി.​എ​ൽ/​ഇ.​ഡ​ബ്ല്യു.​എ​സ്- എന്നീ വിഭാഗങ്ങൾക്ക് 1000 രൂ​പ, എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ല്യു.​ബി.​ഡി/​തേ​ർ​ഡ് ജ​ൻ​ഡ​ർ- 650 രൂ​പ മതി. അപേക്ഷയിലെ തെ​റ്റു​ക​ൾ തി​രു​ത്തു​ന്ന​തി​ന് മാ​ർ​ച്ച് 18, 19 തീയതികളിൽ വിൻഡോ തുറക്കും

കംപ്യൂട്ടർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​യി​ൽ മ​ല​യാ​ളത്തിന് പുറമെ ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക്, ഉ​ർ​ദു, ഇം​ഗ്ലീ​ഷ്, ഹി​ന്ദി അ​ട​ക്കം 13 ഭാ​ഷ​ക​ളി​ൽ ചോ​ദ്യ​പേ​പ്പ​റു​ക​ളു​ണ്ടാ​വും. കേ​ര​ളം, ല​ക്ഷ​ദ്വീ​പ് പ​രീ​ക്ഷ കേ​​ന്ദ്ര​ങ്ങ​ളി​ൽ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ല​ഭ്യ​മാ​കും. കേ​ര​ള​ത്തി​ൽ ഇ​ടു​ക്കി, കോ​ട്ട​യം, എറണാകുളം, മലപ്പുറം, പാലക്കാട്‌, കോ​ഴി​ക്കോ​ട്, കണ്ണൂർ എന്നിവിടങ്ങളിലും ല​ക്ഷ​ദ്വീ​പി​ലെ ക​വ​ര​ത്തി​യി​ലും പ​രീ​ക്ഷ ​കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​വും. എ​ൻ.​സി.​ഇ.​ടി 2025 സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 64 കേ​ന്ദ്ര/​സം​സ്ഥാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ഐ.​ഐ.​ടി​ക​ൾ, എ​ൻ.​ഐ.​ടി​ക​ൾ, ആ​ർ.​ഐ.​ഇ​ക​ൾ (റീ​ജ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ജു​ക്കേ​ഷ​ൻ) 2025-26 വ​ർ​ഷം ന​ട​ത്തു​ന്ന നാ​ലു​വ​ർ​ഷ ബി.​എ ബി.​എ​ഡ്, ബി.​എ​സ്‍സി ബി.​എ​ഡ്, ബി.​കോം ബി.​എ​ഡ് കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം​തേ​ടാം. ആ​കെ 6100 സീ​റ്റു​ക​ളിലാണ് പ്രവേശനം. കേ​ര​ള​ത്തി​ൽ കാ​സ​ർ​കോ​ട് (പെ​രി​യ) കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബി.​എ​സ്‍സി ബി.​എ​ഡ്, ബി.​എ.​ബി.​എ​ഡ്, ബി.​കോം ബി.​എ​ഡ് കോ​ഴ്സു​ക​ളി​ൽ ഓ​രോ​ന്നി​ലും 50 സീ​റ്റു​ക​ൾ വീ​ത​മു​ണ്ട്. കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യി​ൽ ബി.​എ​സ്‍സി ബി.​എ​ഡ് കോ​ഴ്സി​ൽ 50 സീ​റ്റു​ക​ളാ​ണു​ള്ള​ത്. കേ​ന്ദ്ര സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാാ​ല, ഗു​രു​വാ​യൂ​ർ കാ​മ്പ​സി​ൽ ബി.​എ ബി.​എ​ഡ് കോ​ഴ്സി​ൽ 100 സീ​റ്റു​ണ്ട്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളും കോ​ഴ്സു​ക​ളും സീ​റ്റു​ക​ളും അ​ട​ങ്ങി​യ പ​ട്ടി​ക വി​വ​ര​ണ​പ​ത്രി​ക​യി​ലു​ണ്ട്.

Follow us on

Related News