പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

KEAM 2025: ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച്‌ 10വരെ 

Feb 21, 2025 at 4:49 am

Follow us on

തിരുവനന്തപുരം: 2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കേരള എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ർ, ഫാ​ർ​മ​സി, മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ പ്രവേശനത്തിനുള്ള KEAM 2025 പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി. വിദ്യാർത്ഥികൾക്ക് മാർച്ച് 10നകം ഓൺലൈനായി അപേക്ഷ  നൽകാം. എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പൗരത്വം, നേറ്റിവിറ്റി തുടങ്ങിയവ തെളിയിക്കാനുള്ള  സർട്ടിഫിക്കറ്റുകളും  6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോയും ഒപ്പും സഹിതമാണ് അപേക്ഷിക്കേണ്ടത്. രേഖകൾ സമർപ്പിക്കാൻ മാർച്ച്‌ 15നു വൈകിട്ട് 5വരെ സമയമുണ്ട്. ഒന്നിലധികം കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നവരും ആകെ ഒരു അപേക്ഷ നൽകിയാൽ മതി. കേരളത്തിനു പുറമെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ ഉണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://cee.kerala.gov.in സന്ദർശിക്കുക.

Follow us on

Related News