തിരുവനന്തപുരം: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET-UG മെയ് 4ന് നടക്കും. പരീക്ഷാ തീയതി നാഷണൽ ടെസ്റ്റിങ് ഏജൻസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പരീക്ഷയ്ക്കുള്ള അപേക്ഷ സമർപ്പണം ഇന്നുമുതൽ ആരംഭിച്ചു.
മാർച്ച് 7വരെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. വിദ്യാർത്ഥികൾ NTAയുടെ ഔദ്യോഗിക വെബ്സൈറ്റ് https://neet.nta.nic.in/neetug-2025-registration-and-online-application/ വഴി ഓൺലൈനായി വേണം പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്യാൻ. ഈ വർഷം പഴയ രീതിയിൽ പേനയും പേപ്പറും ഉപയോഗിച്ചുള്ള പരീക്ഷയാണ് നടക്കുക. ജനറൽ വിഭാഗത്തിന് 1700 രൂപയാണ് അപേക്ഷ ഫീസ്. ജനറൽ -ഇ.ഡബ്ല്യു.എസ് /ഒ.ബി.സി -നോൺക്രീമിലെയർ വിഭാഗങ്ങൾക്ക് 1600 രൂപ. എസ് .സി/എസ് .ടി/ഭിന്നശേഷി/തേർഡ് ജൻഡർ -1000 രൂപ മതി.
- എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി
- സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം
- ശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്
- സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
- വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ









