തിരുവനന്തപുരം:കെ-ടെറ്റ് നവംബർ 2024 പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. അപേക്ഷ നവംബർ 25ന് വൈകിട്ട് 5വരെ നൽകാം. അപേക്ഷയിലെ തിരുത്തലുകൾക്കും അവസരം ഉണ്ട്. നിലവിൽ അപേക്ഷ സമർപ്പിച്ചവർക്ക് ഫോട്ടോ, ലാംഗ്വേജ്, ഓപ്‌ഷണൽ സബ്ജക്‌ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥിയുടെ പേര്, രക്ഷകർത്താവിൻ്റെ പേര്, ജെൻഡർ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും നവംബർ 25ന് വൈകിട്ട് 5 വരെ തിരുത്താം. Candidate Login ൽ കയറി വേണം തിരുത്തലുകൾ വരുത്താൻ. കൂടുതൽ വിവരങ്ങൾക്ക് https://ktet.kerala.gov.in സന്ദർശിക്കുക.
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾ
തിരുവനന്തപുരം:2026-27 അധ്യയന വർഷത്തെപ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് 2026 ജൂൺ...







