പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ

Nov 9, 2024 at 1:00 pm

Follow us on

തിരുവനന്തപുരം:കാസർകോട് കാഞ്ഞങ്ങാട് അമ്പലത്തറ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അഭിമുഖം നവംബർ 11ന് 11ന് നടക്കും.

🌎കാസർകോട് മാവ‍ുങ്കാൽ എസ്ആർഎംജിഎച്ച്എസ്എസ് രാംനഗർ സ്‍ക‍ൂളിൽ എച്ച്എസ് വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം നവംബർ 11ന് 11ന് നടക്കും.

🌎കാസർകോട് കാഞ്ഞങ്ങാട് ബല്ലാ ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഡ്രോയിങ് അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 12ന് 11ന്.

🌎കാസർകോട് കാഞ്ഞങ്ങാട് റീജൻ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ് ഹൈസ്കൂളിൽ കായിക പരിശീലക നിയമനം. അഭിമുഖം നവംബർ 11ന് 11ന്. 0467–2200760.

🌎കാസർകോട് കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (ഇംഗ്ലിഷ്) അധ്യാപക ഒഴിവുണ്ട്. താൽക്കാലിക നിയമനമാണ്. അഭിമുഖം നവംബർ 11നു 10.30 ന് നടക്കും.

🌎മലപ്പുറം മഞ്ചേരി ഗവ. നഴ്സിങ് കോളജില്‍ സോഷ്യോളജി, സൈക്കോളജി, ഇംഗ്ലിഷ് വിഷയങ്ങളില്‍ ഗെസ്റ്റ് ലക്ചറർ ഒഴിവ്. അഭിമുഖം നവംബര്‍ 18നു 10ന്. പ്രസ്തുത വിഷയങ്ങളിൽ പിജി യോഗ്യതയുള്ളവർ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകൾ, പകർപ്പ്, ഫോട്ടോ, ആധാര്‍ കാർഡ് സഹിതം കോളജ് ഓഫിസില്‍ ഹാജരാവുക.

🌎എറണാകുളം മഹാരാജാസ് കോളജിൽ സംഗീത വിഭാഗത്തില്‍ ഗെസ്റ്റ് അധ്യാപക ഒഴിവ്. സംഗീതത്തില്‍ പിജി, എറണാകുളം കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ ഒാഫിസിൽ ഗെസ്റ്റ് ലക്ചറര്‍ പാനല്‍ റജിസ്ട്രേഷൻ എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം.
അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകർപ്പുകളുമായി നവംബര്‍ 12 നു 10.30 ന് പ്രിന്‍സിപ്പല്‍ ഓഫിസില്‍ ഹാജരാവുക.

🌎കണ്ണൂർ പുൽപള്ളി വേലിയമ്പം ദേവിവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ ടീച്ചർ ഒഴിവ്. അഭിമുഖം നവംബർ 19ന് 1.30ന് സ്കൂളിൽ.

🌎കണ്ണൂർ സർവകലാശാല കാസർകോട് ക്യാംപസിലെ വനിതാ ഹോസ്റ്റലിൽ മേട്രൻ നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. 3 വർഷ ജോലിപരിചയം വേണം. പ്രായപരിധി 36 വയസ്. അഭിമുഖം നവംബർ 14ന് ഉച്ചയ്ക്ക് 1ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 6238197279.

Follow us on

Related News