പ്രധാന വാർത്തകൾ
അലൈഡ് ആൻഡ് ഹെൽത്ത് കെയർ കോഴ്സുകൾക്ക് പുതിയ പാഠ്യപദ്ധതികേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെഅജയ് ആർ.രാജിന്റെ വിജയത്തിന് പത്തരമാറ്റ്: കാഴ്ചാ പരിമിതികളെ അതിജീവിച്ച അഭിമാന നേട്ടംസിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്, മലയാളികൾക്കും തിളക്കമാർന്ന നേട്ടംകെ-ടെറ്റ് പരീക്ഷയ്ക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം: അപേക്ഷയിലെ തിരുത്തലുകൾക്കും അവസരംയുപി, ഹൈസ്കൂൾ ക്ലാസുകളിലെ പരീക്ഷകൾ ഇന്നുമുതൽ: എൽപി 24 മുതൽഗവർണറുടെ ഉത്തരവ് ലംഘിച്ചു; കാലടി വി.സിക്ക് കസേര പോയി; സിസാ തോമസിന് അധിക ചുമതലഎസ്എസ്എൽസി വരും പരീക്ഷകളെ കൂടുതൽ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾപരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെ

Sep 5, 2024 at 12:00 pm

Follow us on

തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലെ പോസ്റ്റ് ബാച്ച്ലർ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ജോയൻറ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM) 2025-ന് ഇപ്പോൾ അപേക്ഷിക്കാം. 2025 ഫെബ്രുവരി 2നാണ് പരീക്ഷ. ഭുവനേശ്വർ, ഡൽഹി, ബോംബൈ, , ഭിലായ്, ധൻബാദ് (ഇന്ത്യൻ സ്‌കൂൾ ഓഫ് മൈൻസ്), ഗാന്ധിനഗർ, ഗുവാഹാട്ടി, ഹൈദരാബാദ്, ഇന്ദോർ, ജമ്മു, ജോദ്പുർ, കാൺപുർ, ഖരഗ്‌പുർ, മദ്രാസ്, മാണ്ഡി, പാലക്കാട്, പട്‌ന, റൂർഖി, റോപാർ, തിരുപ്പതി, വാരാണസി (ബനാറസ് ഹിന്ദു സർവകലാശാല) എന്നീ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജിയിലെ വിവിധ പോസ്റ്റ് ബാച്ചർ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായാണ് ജാം പരീക്ഷ നടത്തുന്നത്. എം.എസ്‌.സി., എം.എസ്‌.സി. (ടെക്.), എം.എസ്. (റിസർച്ച്), എം.എസ്‌സി.- എം.ടെക്. ഡ്യുവൽ ഡിഗ്രി, ജോയൻറ് എം.എസ്‌സി.- പിഎച്ച്.ഡി., എം.എസി.- പിഎച്ച്.ഡി. ഡ്യുവൽ ഡിഗ്രി എന്നിവയാണ് ജാം വഴി പ്രവേശനം നേടാൻ കഴിയുന്ന കോഴ്സുകൾ.
ഒരു പേപ്പറിന് 1800 രൂപയാണ് ഫീസ്. വനിതകൾ, പിന്നാക്ക വിഭാഗക്കാർ എന്നിവർ 900 രൂപ പരീക്ഷാഫീസ് നൽകണം. മറ്റുള്ളവർ രണ്ടു പേപ്പറിനുള്ള അപേക്ഷാഫീസ് യഥാക്രമം 1250/2500 രൂപ അടയ്ക്കണം. അപേക്ഷ ഒക്ടോബർ 11വരെ നൽകാം. http://jam2025.iitd.ac.in വഴി അപേക്ഷ നൽകണം.

Follow us on

Related News

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

കേന്ദ്രവാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പുതിയ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ ഏപ്രിൽ 20വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ...