പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ബിഎഡ് പ്രവേശനം: സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഇപ്പോള്‍ അപേക്ഷിക്കാം

Aug 5, 2024 at 5:30 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബി.എഡ് പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന്‍റെ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഓഗസ്റ്റ് എട്ടിന് വൈകുന്നേരം 4വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. cap.mgu.ac.in എന്ന വൈബ്സൈറ്റ് മുഖേനയാണ് അപേക്ഷ നല്‍കേണ്ടത്. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്കും ലഭിച്ച അലോട്ട്മെന്‍റ് റദ്ദായവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിക്കുന്ന എല്ലാവരും ഓപ്ഷനുകള്‍ പുതിയതായി നല്‍കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ തെറ്റു വരുത്തിയതുമൂലം അലോട്ട്മെന്‍റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്മെന്‍റിലൂടെ ലഭിച്ച പ്രവേശനം റദ്ദായവര്‍ക്കും പ്രത്യേകം ഫീസ് അടയ്ക്കാതെ തന്നെ പുതിയതായി ഓപ്ഷന്‍ നല്‍കി സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിക്കാം.

മാനേജ്മെന്‍റ്, കമ്യൂണിറ്റി മെറിറ്റ് ക്വാട്ടകളിലെ പ്രവേശനത്തിനുള്ള പ്രത്യേക ലിങ്കിലൂടെ മാത്രം നിലവില്‍ അപേക്ഷിച്ചിട്ടുള്ളവര്‍ നിലവിലെ ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് cap.mgu.ac.in ലോഗിന്‍ ചെയ്യണം. നേരത്തെ നല്‍കിയ അപേക്ഷയില്‍ തിരുത്തുലുകള്‍ വരുത്തുകയും പുതിയതായി ഓപ്ഷനുകള്‍ നല്‍കുകയും ചെയ്യാം.

ഓപ്ഷനുകള്‍ നല്‍കി അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്‍റൗട്ടുകള്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ബി.എഡ് പ്രോഗ്രാമുകളുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

സ്ഥിര പ്രവേശനം എടുത്തവര്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ അപേക്ഷിക്കുകയും സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്താല്‍ പുതിയതായി ലഭിക്കുന്ന അലോട്ട്മെന്‍റ് പ്രകാരം പ്രവേശനം എടുക്കേണ്ടിവരും. ഇവരുടെ മുന്‍ പ്രവേശനം റദ്ദാകും. അതുകൊണ്ടുതന്നെ സ്ഥിര പ്രവേശനം എടുത്തവര്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഓപ്ഷനുകള്‍ നല്‍കുമ്പോള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

Follow us on

Related News